ശ്രീനിവാസന്‍റെ കൊലയാളികളെത്തിയ സ്‌കൂട്ടറുകള്‍ തിരിച്ചറിഞ്ഞു; ഒരു സ്‌കൂട്ടര്‍ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളത്

പാലക്കാട്  ശ്രീനിവാസനെ കൊലപ്പെടുത്താന്‍ സംഘമെത്തിയ സ്‌കൂട്ടറുകള്‍ തിരിച്ചറിഞ്ഞു. ഒരു സ്‌കൂട്ടര്‍ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇത് വാടകയ്‌ക്കെടുത്തയാളെ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം.

നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ശ്രീനിവാസന്റെ മൃതദേഹം കര്‍ണകിയമ്മന്‍ സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലിസ് കാവല്‍ തുടരുകയാണ്

പാലക്കാട്ടെ രണ്ടു കൊലപാതകക്കേസുകളിലെയും പ്രതികളെക്കുറിച്ച് അന്വേഷണ സംഘത്തിന് നിര്‍ണായക സൂചനകള്‍ ലഭിച്ചിരുന്നു. സംശയത്തിലുള്ള ചിലര്‍ പോലിസ് കസ്റ്റഡിയിലുണ്ടെന്ന് എഡിജിപി വിജയ് സാഖറേ പറഞ്ഞു.

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധത്തില്‍ ആറുപേരും പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേരുമാണ് നേരിട്ടു പങ്കെടുത്തത്. സുബൈര്‍ വധത്തില്‍ നാലുപേര്‍ പോലിസ് കസ്റ്റഡിയിലുണ്ട്.

അന്വേഷണം ഊര്‍ജിതമായി തുടരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംശയമുള്ള ചിലര്‍ കസ്റ്റഡിയിലുണ്ടെന്നും ചോദ്യം ചെയ്തുവരികയാണെന്നും എഡിജിപി വിജയ് സാഖറേ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here