ADVERTISEMENT
പുന്നോൽ ഹരിദാസൻ വധക്കേസ് (haridas ) (murder case) പ്രതി ആർഎസ്എസ് (rss) പ്രവർത്തകൻ നിജിൽ ദാസിനെ ഒളിപ്പിച്ച രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാരെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ (M V Jayarajan).
രേഷ്മയെ സ്വീകരിച്ചത് ബിജെപി മണ്ഡലം സെക്രട്ടറിയാണ്. നിയമ സഹായം നൽകുന്നത് ബിജെപി അഭിഭാഷകനും.ഇതോടെ രേഷ്മയുടെ സംഘപരിവാർ ബന്ധം വ്യക്തമായതായി എം വി ജയരാജൻ പറഞ്ഞു.
രേഷ്മയുടേത് സിപിഐഎം കുടുംബമെന്ന വാദം വസ്തുതാവിരുദ്ധമാണെന്നും ജയരാജൻ വ്യക്തമാക്കി.
ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപങ്കുവഹിച്ച ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞുകൊണ്ട് തന്നെയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. നിജിൽ ദാസ് പലവീടുകളിലായി ഒളിവിൽ കഴിയുകയായിരുന്നു. വിഷുവിന് ശേഷമാണ് പാണ്ട്യാലമുക്കിലെ വീട്ടിലേക്ക് പ്രതി എത്തിയത്. ഇതിന് സഹായിച്ചത് പുന്നോലിലെ അമൃത വിദ്യാലയത്തിലെ ടീച്ചറായ രേഷ്മയാണ്.
രേഷ്മയുടെ ഭർത്താവ് പ്രവാസിയാണ്. പുതുതായി പണിത വീട് വാടകയ്ക്ക് നൽകി വരാറുണ്ട്. എന്നാൽ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ രേഷ്മ നിജിൽ ദാസിന് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തു.
ഇന്നലെയാണ് തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രേഷ്‌മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.തുട
ര്‍ന്ന് ജയിലില്‍ നിന്നും പുറത്തുവന്നപ്പോള്‍ സ്വീകരിക്കാന്‍ ബിജെപി നേതാവ് എത്തുകയായിരുന്നു.രേഷ്‌മയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി-ആര്‍എസ്എസ് സംഘം നടത്തിയ കള്ളപ്രചരണം കൂടിയാണ് ഈ സംഭവത്തോടെ പൊളിഞ്ഞത്.
പിണറായി- ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടാഴ്‌ച പ്രവേശിക്കരുത്, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ രണ്ടാഴ്‌ച കൂടുമ്പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം തുടങ്ങിയ നിബന്ധനകളാണ് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത് . 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് രേഷ്‌മ പുറത്തിറങ്ങിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നിജിലിനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ രാത്രിയോടെയാണ് രേഷ്‌മയെ അറസ്റ്റ് ചെയ്‌തത്. പ്രതിക്ക് ഒളിവില്‍ കഴിയാന്‍ വീടുവിട്ടു നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.