ജിഷ്ണു വധശ്രമക്കേസ് ; SDPI നേതാവിനായി അന്വേഷണം ഊർജിതം

ബാലുശ്ശേരി ഡി വൈ എഫ് ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ പ്രാദേശിക SDPI നേതാവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്.ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുന്നു.പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിന് മർദ്ദനമേറ്റ പാലോളിമുക്ക്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പ്രതികൾക്കായി തിരച്ചിൽ നടക്കുന്നത്. SDPI പ്രാദേശിക നേതാവ് ജുനൈദ്, സജീവ പ്രവർത്തകൻ മുർഷിദ് അടക്കമുള്ള പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ഇവർ ഒളിവിൽ കഴിയാൻ സാധ്യതയുള്ള SDPI കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. പേരാമ്പ്ര ഡി വൈ എസ് പി യുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 3 ലീഗ് പ്രവർത്തകരടക്കം 6 പ്രതികൾ റിമാൻ്റിലാണ്.

സജീവ ലീഗ് പ്രവർത്തകൻ സുബൈർ ശനിയാഴ്ച പിടിയിലായിരുന്നു. 29 പേരാണ് പ്രതിപട്ടികയിലുള്ളത്. ലീഗ് – എസ് ഡി പി ഐ സംഘത്തിൻ്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ജിഷ്ണു ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ജിഷ്ണുവിൻ്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News