കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ഇന്ത്യൻ അത്ലറ്റാണ് ഷൂട്ടർ ജസ്പാൽ റാണ. ആകെ 15 മെഡലുകളാണ് ഇന്ത്യയുടെ ഈ ഷൂട്ടിങ് ഇതിഹാസം സ്വന്തമാക്കിയത്.
ഇന്ത്യയുടെ കായിക ചരിത്രത്തിൽ പൊൻലിപികളിൽ എഴുതിയ പേരാണ് ഇതിഹാസ ഷൂട്ടർ ജസ്പാൽ റാണയുടേത്. കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ മെഡൽ നേട്ടം എന്ന ജസ്പാലിന്റെ റെക്കോർഡ് തകർക്കാൻ ആർക്കും സാധിച്ചിട്ടില്ല. 4 കോമൺവെൽത്ത് ഗെയിംസുകളിൽ പങ്കെടുത്ത താരം 9 സ്വർണവും 4 വെള്ളിയും 2 വെങ്കലവും ഉൾപ്പെടെ ആകെ 15 മെഡലുകളാണ് നേടിയത്. 1994, 1998, 2002, 2006 കോമൺവെൽത്ത് ഗെയിംസുകളിലായിരുന്നു ഈ ഉത്തരാഖണ്ഡുകാരന്റെ മെഡൽക്കൊയ്ത്ത്.
2002 ൽ മാഞ്ചസ്റ്റർ ആതിഥ്യമരുളിയ കോമൺവെൽത്ത് ഗെയിംസിൽ നാല് സ്വർണമാണ് ഈ ഇന്ത്യൻ താരം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ മെഡൽ നേട്ടത്തിൽ ജസ്പാൽ റാണയ്ക്ക് പിന്നിലായി ഉള്ളത് വെറ്ററൻ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമലാണ്. എട്ട് മെഡലുകളാണ് അചന്ത ശരത് കമലിന്റെ പേരിൽ ഉള്ളത്. ജസ്പാലിന്റെ മകൾ ദേവാൻഷി റാണയും പിതാവിന്റെ വഴിയേ ആണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.