PC George: ചങ്കൂറ്റം ഉണ്ടെങ്കിൽ എനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കൂ; പിസി ജോർജിനെ വെല്ലുവിളിച്ച് പരാതിക്കാരി

ചങ്കൂറ്റം ഉണ്ടെങ്കിൽ പിസി ജോർജ്(pc george) തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കൂവെന്ന് വെല്ലുവിളിച്ച് പരാതിക്കാരി. കാര്യം കാണാൻ വേണ്ടി സ്നേഹത്തോടെ സംസാരിക്കുന്ന ആളാണ് പിസി ജോർജെന്നും പരാതിക്കാരി കൈരളി ന്യൂസി(kairali news)നോട് പറഞ്ഞു.

പി സി ജോർജ്ജി(pc george)ന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോട(highcourt)തിയിൽ അപ്പീൽ നൽകും. ജാമ്യം നൽകിയത് തന്നെ അമ്പരപ്പെടുത്തുന്നു. ശക്തമായ തെളിവുകൾ കൈവശം ഉണ്ടെന്നും അഭിഭാഷകനുമായി ആലോചിച്ച് നാളെ അപ്പീൽ നൽകുമെന്നും പരാതിക്കാരി പറഞ്ഞു.

കീഴ്‌ക്കോടതിയുടെ വിധി അംഗീകരിക്കുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു. പിസി ജോർജ് തെറ്റുചെയ്തതിന് തെളിവുകൾ കയ്യിലുണ്ടെന്നും പരാതിക്കാരി കൈരളി ന്യൂസിനോട് പറഞ്ഞു. അഭിഭാഷകനുമായ തീരുമാനിച്ച ശേഷം തെളിവായ ഓഡിയോ ക്ലിപ്പ് പുറത്തുവിടുമെന്നും അവർ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News