ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണു രാജിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച എസ്‌ഡിപിഐ നേതാവ് പിടിയിൽ. അവിടനല്ലൂർ മൂടോട്ടുകണ്ടി സഫീറിനെയാണ് ബാലുശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സഫീർ ജിഷ്‌ണു രാജിനെ തോട്ടിൽ മുക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഒരാഴ്‌ചയിലധികമായി സഫീർ ഒളിവിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ജിഷ്‌ണുവിനെ വെള്ളത്തിൽ മുക്കിക്കൊല്ലാർ ശ്രമിച്ച കേസിൽ റിമാൻഡിലുള്ള ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്ന് എസ്‌ഡിപിഐ പ്രവർത്തകരുൾപ്പെടെ ഒമ്പതുപേരാണ് റിമാൻഡിലുള്ളത്. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെയുള്ളത്.
പാലോളി പെരിഞ്ചേരി റംഷാദ്, ചാത്തങ്കോത്ത് ജുനൈദ്, ചാത്തങ്കോത്ത് സുൽഫി, കുരുടമ്പത്ത് സുബൈർ, മുഹമ്മദ് സാലി, കുനിയിൽ റിയാസ്, മുഹമ്മദ് ഇജാസ്, ഷാലിദ്, നജാഫ് ഫാരിസ് എന്നിവരാണ് റിമാൻഡിലുള്ളത്.
ഒന്നരമണിക്കൂറോളം മര്‍ദനത്തിനിരയായ ജിഷ്ണുരാജിനെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വധശ്രമം, പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം, ജാതിപ്പേരുവിളിച്ച് അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ബാലുശ്ശേരി പോലീസ് കേസെടുത്തത്.
ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചത്. എസ്ഡിപിഐയുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. അവരിൽ പലരെയും നേരിട്ട് കണ്ടിട്ടുണ്ട്. ചില ആളുകൾ പുറത്ത് നിന്നെത്തിയവരാണ്. ആയുധവുമായെത്തിയാണ് ആക്രമണമുണ്ടായതെന്നും ജിഷ്ണു നേരത്തെ വിശദീകരിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.