Rajyasabha : രാജ്യസഭയില്‍ ഇന്നും സസ്പെന്‍ഷന്‍

രാജ്യസഭയിൽ ( rajyasabha ) ഇന്നും സസ്പെൻഷൻ.രാജ്യസഭാ അധ്യക്ഷന് നേർക്ക് പേപ്പർ കീറി എറിഞ്ഞ ആദ്മി എമിലി സഞ്ജയ് സിങ്ങിനെയാണ് സസ്പെൻഡ് ചെയ്തത് . ഇതോടെ രാജ്യസഭയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ എണ്ണം 20 ആയി.സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റ് വളപ്പിൽ രാപ്പകൽ സമരം ആരംഭിച്ചു.ബിജെപി ജനാധിപത്യത്തെ അടിച്ചമർത്തുന്നുവെന്ന് CPIM പോളിറ്റ് ബ്യൂറോ വിമർശിച്ചു.

എംപിമാരുടെ സസ്പെൻഷനിൽ ശക്തമായ പ്രതിഷേധമാണ് ഇന്ന് ഇരു സഭകളിലും ഉയർന്നത്.പ്രതിഷേധത്തിനിടെ രാജ്യസഭാ അധ്യക്ഷന് നേരെ പേപ്പർ കീറി എറിഞ്ഞ ആംആദ്മി എംപിക്കും ഇന്ന് സസ്പെൻഷൻ ലഭിച്ചു. ആംആദ്മി എംപി സഞ്ജയ് സിങ്ങിനെയാണ് സസ്പെൻഡ് ചെയ്തത്.ഇതോടെ ഇന്നലെയും ഇന്നുമായി രാജ്യസഭയിൽ സസ്പെൻഷൻ നേരിട്ട എംപിമാരുടെ എണ്ണം 20 ആയിട്ടുണ്ട്.

പ്രതിഷേധിച്ച എംപിമാർക്ക് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു താക്കീത് നൽകി.തന്നെ അനാവശ്യമായി പ്രകോപിപ്പിക്കരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

അതേ സമയം സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചു.വെള്ളിയാഴ്ച വരെയാണ് രാപ്പകൽ സമരം.എംപിമാരുടെ സസ്‌പെൻഷനിൽ രൂക്ഷ വിമർശനവുമായി CPIM പോളിറ്റ് ബ്യൂറോയും രംഗത്തെത്തി.

ബിജെപി ജനാധിപത്യത്തെ അടിച്ചമർത്തുന്നുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉയർത്താനുള്ള എംപിമാരുടെ അവകാശത്തെ ഇല്ലാതാക്കുന്നുവെന്നും പിബി വിമർശിച്ചു.ജനാധിപത്യത്തെ സംരക്ഷിക്കാൽ ശക്തമായ പ്രതിരോധം ഉയർന്ന് വരണമെന്നും പിബി ആഹ്വാനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News