ADVERTISEMENT
അമ്മയാകാൻ ഒരുങ്ങുന്നവർ അറിയാൻ… ധാരാളം ഇലക്കറികൾ കഴിച്ചോളു. അത് കുഞ്ഞിന് ഉയർന്ന രക്തസമ്മർദം വരാതെ തടയും. ഗർഭകാലത്ത് ഉയർന്ന അളവിൽ ഫോളേറ്റ് ശരീരത്തിലുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഉയർന്ന രക്തസമ്മർദം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം പറയുന്നു.
ചീര, കാബേജ്, ബ്രൊക്കോളി ഇവയിൽ അടങ്ങിയ ഫോളിക് ആസിഡ് കുഞ്ഞുങ്ങളില്‍ ഹൃദയാരോഗ്യം ഏകുന്നു. ജീവകം ബി കുടുംബത്തിൽപ്പെട്ട ഇവ കോശവളർച്ചയിലും പ്രധാന പങ്കുവഹിക്കുന്നു.
ഗർഭിണിയായിരിക്കുമ്പോൾ ഫോളിക് ആസിഡ് ധാരളമായി ഉപയോഗിച്ചാൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ പിന്നീടുള്ള കാലത്ത് രക്താതിസമ്മർദം വരാൻ സാധ്യത കുറവാണ്. നാരങ്ങാ വർഗത്തിൽപ്പെട്ട പഴങ്ങളിലും പച്ചനിറത്തിലുള്ള പച്ചക്കറികളിലും ഫോളിക് ആസിഡ് ധാരളമായി അടങ്ങിയിരിക്കുന്നു.
ഗർഭകാലത്ത് ഫോളിക് ആസിഡ് ധാരാളമായി ഉള്ള അമ്മമാർക്ക് ജനിച്ച കുട്ടികള്‍ക്ക് ഉയർന്ന രക്തസമ്മർദം വരാനുള്ള സാധ്യത 40% കുറഞ്ഞതായി പഠനങ്ങളില്‍ കണ്ടു.
കുഞ്ഞുങ്ങളുടെ ഹൃദയാരോഗ്യത്തിനും ഉയർന്ന രക്തസമ്മർദം വരാതിരിക്കാനും ഗർഭിണികൾ ധാരാളം ഇലക്കറികളും പച്ച നിറത്തിലുള്ള പച്ചക്കറികളും കഴിക്കണമെന്ന് പഠനം പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.