Arrest: ജയ്‌ഷെ ബന്ധമുണ്ടെന്ന് കണ്ടെത്തിയ 19കാരൻ പിടിയിൽ

ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 19 കാരൻ പിടിയിൽ. ഉത്തർപ്രദേശ്(up) പൊലീസാണ് ഇയാളെ അറസ്റ്റ്(arrest) ചെയ്തത്. യുവാവ് പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരരുമായി സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭീകരൻ മുഹമ്മദ് നദീമിനെ(25) അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഹബീബുൾ ഇസ്ലാമിനെ (സൈഫുള്ള) തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്.

സെയ്‌ഫുള്ളയുടെ അന്തർദേശീയ ബന്ധങ്ങൾ അന്വേഷിച്ചുവരികയാണെന്നും, നിയമവിരുദ്ധ പ്രവർത്തന പ്രിവൻഷൻ ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ താമസിച്ചിരുന്ന സൈഫുള്ള ബിഹാറിലെ മോത്തിഹാരി ജില്ലക്കാരനാണെന്നാണ് പൊലീസ് പറയുന്നത്. വെർച്വൽ ഐഡികൾ നിർമ്മിക്കുന്നതിൽ വിദഗ്‌ദ്ധനാണ് സൈഫുള്ള.

പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും തീവ്രവാദികൾക്ക് ഇത് നൽകിയിട്ടുണ്ട്. ടെലിഗ്രാം, വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇയാൾ ഗ്രൂപ്പുമായി ബന്ധപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News