MV Govindan: മാർക്സിസത്തെപ്പറ്റി ഒന്നും അറിയാതെയാണ് ഗവർണർ സംസാരിക്കുന്നത്; എംവി ഗോവിന്ദൻ മാസ്റ്റർ

മാർക്സിസത്തെ പറ്റി ഒന്നും അറിയാതെയാണ് ഗവർണർ(governor) സംസാരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ(mv govindan master). RSS ശാഖയിലെ കബടി കളിക്കാൻ പോകുന്ന കുട്ടികൾ പറയുംപോലെയാണ് ഗവർണർ സംസാരിക്കുന്നതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ തുറന്നടിച്ചു.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച CPIM ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറലിസത്തിന്റെ കഴുത്തിൽ കേന്ദ്ര സർക്കാർ കത്തി വയ്ക്കുകയാണ്.

ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്നുള്ളതാണ് 1925ൽ രൂപീകൃതമായ ആർഎസ്എസ്സിന്റെ പ്രധാനപ്പെട്ട ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിൻ്റെ സമ്പത്ത് ശതകോടീശ്വരൻമാരുടെ പക്കലാണെന്ന് കേന്ദ്രസർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ജനകീയ പ്രതിഷേധം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു.

ഭാവി തലമുറ എങ്ങനെ ജീവിക്കുമെന്നതിൽ ചിന്തകളില്ലെന്നു പറഞ്ഞ അദ്ദേഹം സംസ്ഥാന സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന നിലപാടാണ് യു.ഡി.എഫിനും വലതുപക്ഷത്തിനുമുള്ളതെന്നും ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News