നിരോധനം കൊണ്ട് വര്‍ഗീയതയെ തടയാനാകില്ല;ആശയപരമായ പ്രചാരണമാണ് ആവശ്യം:എം വി ഗോവിന്ദന്‍ മാസ്റ്റര്‍|MV Govindan

നിരോധനം കൊണ്ട് വര്‍ഗീയതയെ തടയാന്‍ കഴിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master). നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ട സംഘടന ആര്‍എസ്എസ് ആണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കണ്ണൂരില്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കണം. നിരോധിച്ചതുകൊണ്ട് ഒരു പ്രസ്ഥാനത്തിന്റെ ആശയം അവസാനിക്കില്ല.
നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെയെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍ വേണ്ടെന്ന നിലപാടില്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ ഉണ്ടാകണം. എന്നാല്‍ ജനാധിപത്യ വിരുദ്ധമായ സമരങ്ങള്‍ തടയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് വഖഫ് ബോര്‍ഡിന്റെ കോടാനുകോടിയാണ് നേതാക്കള്‍ വെട്ടിപ്പ് നടത്തിയത്. വിശദമായ പരിശോധന നടത്തി കുറ്റവാളികളെ മുഴുവന്‍ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here