”ഫയലിൽ ഒപ്പിടില്ല, ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞാൽ അത് കേരളത്തിൽ വിലപ്പോവില്ല”; എം വി ഗോവിന്ദൻ മാസ്റ്റർ

ഗവർണറുടെ നിലപാടിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഫയലിൽ ഒപ്പിടില്ല, ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞാൽ അത് കേരളത്തിൽ വിലപ്പോവില്ലായെന്നും ഇതിനെതിരെ ജനങ്ങൾ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.76 മത് പുന്നപ്ര വയലാർ വാർഷിക വാരാചരണ സമാപന സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഗവർണറുടെ നിലപാടിനെതിരെ ജനങ്ങൾ അണിനിരക്കുന്ന കാഴ്ച കേരളം കാണാൻ പോകുകയാണ് RSS ൻ്റെ ചട്ടുകമായി മാറി കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇടപെടാൻ ഗവർണർ ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം കേരളത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കടത്തി വിടുന്നത്, 29,000 കോടിയുടെ ലഭിക്കേണ്ട സാമ്പത്തിക സഹായം കേന്ദ്രം വെട്ടിക്കുറച്ചു ഇത്തരത്തിലുള്ള പ്രവർത്തികൾ മുന്നിൽ വരുമ്പോൾ കേരളം പോലുള്ള സംസ്ഥാനം എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് സിപിഐഎം സിപിഐ നേതൃത്വങ്ങൾ ഉയർത്തുന്നത്.വൈസ് ചാൻസലർമാരെ പിരിച്ചുവിടുമെന്ന ഭീഷണി നിയമവിരുദ്ധവും ചട്ടലംഘനവും എന്ന് സിപിഐഎം മുഖപത്രം പീപ്പിള്‍സ് ഡെമോക്രസിയിൽ ചൂണ്ടിക്കാട്ടുന്നു. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത് എന്നും മുഖപത്രത്തിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here