കണ്ണുകള്‍ തിളങ്ങണോ ? ഇതൊന്ന് ക‍ഴിച്ച് നോക്കൂ

തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഒരു വ്യക്‌തിയുടെ മനസ്‌ അയാളുടെ കണ്ണുകളില്‍ വായിച്ചറിയാം. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണിന്റെ സൗന്ദര്യത്തിന്‌ ശരിയായ ഭക്ഷണം അത്യാവശ്യമാണ്.

1. വെള്ളരി നീര്‌ ഒരു ഗ്ലാസ്‌ പതിവായി കഴിക്കുക.

2. ദിവസവും ഇരുപത്‌ മില്ലി ലിറ്റര്‍ നെല്ലിക്കാനീര്‌ കുടിക്കുകവഴി കണ്ണുകള്‍ തിളക്കമുള്ളതാകും.

3. കാരറ്റ്‌ അരിഞ്ഞുണങ്ങി പൊടിച്ച്‌് ഒരു ടേബിള്‍ സ്‌പൂണ്‍ വീതം പതിവായി കഴിക്കുക.

4. മുരിങ്ങയില തോരന്‍ പതിവായി കഴിക്കുക.

5. വിറ്റാമിന്‍ എ, ഇ, സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം ഉപയോഗിക്കുക.

6. ചീര, പച്ച ബീന്‍സ്‌, കാരറ്റ്‌, പച്ചക്കറികള്‍, ചെറുപയര്‍, തക്കാളി, കാബേജ്‌, മുട്ട, പാല്‍, വെണ്ണ, മുന്തിരി, ചോളം, ഓറഞ്ച്‌, ആപ്പിള്‍, ഉണങ്ങിയ ആപ്രിക്കോട്ട്‌, മാതളനാരങ്ങ ഇവ ധാരാളം കഴിച്ചാല്‍ കണ്ണുകള്‍ക്ക്‌ നല്ല തിളക്കവും നിറവും കിട്ടും.

7. കൂടുതല്‍ ഉപ്പ്‌, പുളി, എരിവ്‌ എന്നിവ ഒഴിവാക്കുക. കൃത്രിമ പാനീയങ്ങള്‍, ഫാസ്‌റ്റ് ഫുഡ്‌, ജങ്ക്‌ ഫുഡ്‌ ഇവ ഒഴിവാക്കുക. ദിവസവും തവിട്‌ കഴിച്ചാല്‍ കണ്‍പീള അടിയുന്നത്‌ ഒഴിവാക്കാം. തഴുതാമ നീര്‌ അരിച്ചെടുത്ത്‌ മുലപ്പാല്‍ ചേര്‍ത്ത്‌ കണ്ണിലെഴുതിയാല്‍ ചൊറിച്ചില്‍ മാറും.

8. നെയ്യ്‌ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
കണ്ണിനുള്ളില്‍ ഒഴിക്കുന്ന ഔഷധങ്ങള്‍ ഒരു വിദഗ്‌ധനായ ആയുര്‍വേദ ഡോട്‌റുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here