കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എൽ.എയുടെ മകൻ അറസ്റ്റിൽ

കർണാടകയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എൽ.എയുടെ മകൻ പിടിയിൽ. മണ്ഡൽ വീരുപക്ഷപ്പ എന്ന ബി.ജെ.പി എം.എൽ.എയുടെ മകൻ പ്രശാന്ത് മണ്ഡലാണ് പിടിയിലായത്.

ബംഗളുരുവിലെ എം.എൽ.എ ഓഫീസിൽ വെച്ചായിരുന്നു ലോകായുക്ത പോലീസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപയായിരുന്നു പ്രശാന്ത് കൈക്കൂലിയായി വാങ്ങിയത്. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിന്റെ ചീഫ് അക്കൗണ്ട്സ് ഓഫീസറായ പ്രശാന്ത് സോപ്പും ഡിറ്റർജന്റുകളും നിർമ്മിക്കുന്നതിനുള്ള കരാർ സംബന്ധമായാണ് കൈക്കൂലി വാങ്ങിയത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഓഫീസിൽ നടത്തിയ പരിശോധനയിൽ 1.7 കോടി രൂപ കൂടി ഉദ്യോഗസ്ഥർ കണ്ടെടുത്തു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വിവരം ലഭ്യമല്ലെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News