“സാനു മാഷിന്റെ വിയോഗം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മാത്രമല്ല, കേരള സമൂഹത്തിനാകെയും നികത്താനാവാത്ത നഷ്ടമാണ്”; സ്പീക്കർ എ എൻ ഷംസീർ

a n shamseer m k sanu

പ്രൊഫ. എം കെ സാനുവിന്റെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. “സാനു മാഷിന്റെ വിയോഗം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മാത്രമല്ല, ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിനും കേരള സമൂഹത്തിനാകെ തന്നെയും നികത്താനാവാത്ത നഷ്ടമാണ്” എന്ന് സ്പീക്കർ പറഞ്ഞു.
“പുരോഗമനസാഹിത്യ സംഘം പ്രസിഡൻ്റായും നിയമസഭാംഗമായും എല്ലാം എന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന വ്യക്തിയാണ് സാനു മാഷ്. അദ്ദേഹം എഴുതിയ ജീവചരിത്രങ്ങളിലൂടെയാണ് ചങ്ങമ്പുഴയേയും വൈക്കം മുഹമ്മദ് ബഷീറിനെയും കുറിച്ചെല്ലാം സമഗ്രമായ ചിത്രം മലയാളികൾക്ക് ലഭിക്കുന്നത്. ജീവചരിത്രകാരൻ എന്ന നിലയിലും സാഹിത്യവിമർശകൻ, പ്രാസംഗികൻ തുടങ്ങിയ നിലയിലും വേറിട്ട വഴിയൊരുക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ALSO READ : “സാനുമാഷിന്റെ നിര്യാണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ സൃഷ്ടിച്ച ശൂന്യത നികത്താൻ കഴിയില്ല”; മന്ത്രി വി ശിവൻകുട്ടി

ഒരധ്യാപകന്റെ സൗമ്യതയും വ്യക്തതയും ശക്തിയും അദ്ദേഹത്തിൻ്റെ ഭാഷയ്ക്ക് ഉണ്ടായിരുന്നു. അവസാനനാളുകൾ വരേയ്ക്കും കർമ്മനിരതമായ ജീവിതത്തിലൂടെ അദ്ദേഹം എല്ലാവർക്കും മാതൃകയായി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു”. സ്പീക്കർ പറഞ്ഞു.

ALSO READ : മലയാളിയുടെ അക്ഷരവിശുദ്ധി; നക്ഷത്രങ്ങളുടെ സ്നേഹഭാജനത്തിന് വിട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News