
ബോളിവുഡ് സൂപ്പര്താരങ്ങളിൽ ഖാന്മാർക്കൊപ്പം ഉയർന്നു കേൾക്കാറുള്ള പേരുകളിൽ ഒന്നാണ് അജയ് ദേവ്ഗണിന്‍റേത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് അജയ്. സൂപ്പർ താരങ്ങൾ പലരും ബിഗ്ബജറ്റ് സിനിമകളിൽ കാമിയോ റോളിൽ വന്ന് ആരാധകരെ ഞെട്ടിക്കുന്നത് ഒരു ട്രെൻഡ് ആയി മാറികൊണ്ടിരിക്കുന്ന ഒരു സമയം കൂടിയാണിത്.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത് പാൻ ഇന്ത്യൻ തലത്തിൽ സൂപ്പർ ഹിറ്റായി കോടികൾ വാരിയ ആർ ആർ ആറിൽ അജയ് ദേവ്ഗൺ അതിഥി വേഷത്തിൽ എത്തിയിരുന്നു. വെറും എട്ട് മിനിറ്റേ സ്‌ക്രീനിൽ ഉണ്ടായിരുന്നുള്ളു എങ്കിലും അജയ് ദേവ്ഗണിന്‍റെ ശമ്പളം കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് സോഷ്യൽ മീഡിയ. ഓരോ മിനിറ്റിനും നാല് കോടിയിലധികം രൂപ വച്ച് എട്ട് മിനിറ്റുകൾ അഭിനയിച്ചതിന് 35 കോടി രൂപയാണ് അദ്ദേഹം വാങ്ങിയത്.
ALSO READ: കമൽഹാസൻ – മണിരത്നം ചിത്രം തഗ് ലൈഫ്: ആദ്യദിനം ബോക്സ്ഓഫീസിൽ നേടിയത് 17 കോടി മാത്രം
രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഒടിടി താരം കൂടിയാണ് അജയ് ദേവ്ഗൺ. 2021-ൽ, രുദ്ര: ദി എഡ്ജ് ഓഫ് ഡാർക്ക്നെസ് എന്ന ചിത്രത്തിനായി അദ്ദേഹം 125 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചത്. കൊവിഡിന് ശേഷം ദൃശ്യം 2, റെയ്ഡ് 2, സിംഗം എഗെയ്ൻ തുടങ്ങിയ ഹിറ്റുകളിലൂടെ അജയ് ദേവ്ഗൺ ബോക്സ് ഓഫീസിൽ തന്‍റെ തേരോട്ടം നിലനിർത്തിയിരുന്നു. പ്രതിഫലത്തിൽ കടുംപിടിത്തം ഇല്ലാത്ത നടൻ കൂടിയാണ് അദ്ദേഹം എന്നതാണ് ബോളിവുഡിന് അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്. റെയ്ഡ് 2, ഔറോൺ മേം കഹാൻ ദം താ തുടങ്ങിയ ചെറിയ ചിത്രങ്ങൾക്ക് 20 കോടി രൂപ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതിഫലം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here