അംബേദ്കര്‍ യൂണിവേഴ്‌സിറ്റി; മൂന്ന് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി

ambedkar-university-delhi

ദില്ലി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിൽ മൂന്ന് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി. യൂണിവേഴ്സിറ്റി അധികൃതരുടെ നടപടിക്കെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ക്യാമ്പസിനുള്ളില്‍ പ്രതിഷേധിച്ചതിന് അഞ്ച് വിദ്യാര്‍ഥികളെ കൂടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെയും സസ്പെൻഷൻ പിൻവലിക്കാനാണ് സാധ്യത. വിദ്യാര്‍ഥികളുടെ പഠനം തടസപ്പെടുത്തിയുള്ള സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസന്‍ എം പി വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചിരുന്നു.

ALSO READ: പ്രസവത്തിന് ഇനി ഏതാനും ദിവസം മാത്രം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു

രണ്ട് യൂണിയന്‍ കൗണ്‍സിലര്‍മാരെയും മലയാളി വിദ്യാര്‍ഥികളെയും സസ്‌പെന്‍ഡ് ചെയ്താണ് അധികൃതര്‍ അവസാനം ഉത്തരവിറക്കിയിരുന്നത്. വിദ്യാര്‍ഥിനിയെ റാഗ് ചെയ്തതില്‍ പ്രതിഷേധിച്ച എസ് എഫ്‌ ഐ പ്രവര്‍ത്തകരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതില്‍ നിരാഹാര സമരം തുടരുന്നതിനിടെയാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ കൂട്ട സസ്‌പെന്‍ഷന്‍ നടപടി.

ALSO READ: ഭൂമി വിറച്ചതോടെ കുട്ടിയാനയ്ക്ക് സുരക്ഷാ കവചമൊരുക്കി ആനക്കൂട്ടം; വീഡിയോ വൈറൽ

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ടുള്ള നിരാഹാര സമരം ദിവസങ്ങൾ കഴിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News