കേരളം കഴിഞ്ഞ 10 വർഷം കണ്ടത് ജനപക്ഷ വികസനത്തിൻ്റെ ബദൽ മാതൃകയെന്ന് ബൃന്ദാ കാരാട്ട്. മോദി ഭരണത്തിൽ ഭരണഘടന പോലും അട്ടിമറിക്കപ്പെടുന്നു,രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ അതിക്രമം നടക്കുന്നുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളം കണ്ടത് ജനപക്ഷ വികസനത്തിന്റെ ബദൽ മാതൃകയാണെന്നും എന്നാൽ കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട ഫണ്ടുകൾ തടഞ്ഞുവെക്കുകയാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
മോദി ഭരണത്തിൽ രാജ്യത്തിന്റെ ഭരണഘടന പോലും അട്ടിമറിക്കപ്പെടുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു. പഴയ ജാതി വ്യവസ്ഥ തിരിച്ചു കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. അംബാനി, അദാനി, അമേരിക്ക എന്നീ ‘3 എ’ കളാണ് മോദിയുടെ താൽപ്പര്യങ്ങളെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. കേരളത്തിനുള്ള ഫണ്ടുകൾ തടയുന്നതിന്റെ കാരണം വ്യക്തമാക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.
Also read: സിപിഐഎം അവിഭക്ത നീലേശ്വരം ലോക്കൽ സെക്രട്ടറി കൊട്ടുവല കുഞ്ഞിക്കണ്ണൻ അന്തരിച്ചു
കേരളത്തിൽ വന്ന് സി പി ഐ എമ്മിന് ബി ജെ പി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന രാഹുൽ ഗാന്ധി ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്. തെലങ്കാനയിലും കർണ്ണാടകയിലും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പാർട്ടിക്ക് പണം കണ്ടെത്താനുള്ള എ ടി എമ്മുകളായിട്ടാണ് പ്രവർത്തിക്കുന്നത്.
കേരളത്തിലെ എൽ ഡി എഫ് സർക്കാർ വാഗ്ദാനങ്ങൾ പാലിച്ച സർക്കാരാണ്. സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരം ഒന്നുംതന്നെ ഇല്ലെന്നും മതസൗഹാർദ്ദം നിലനിർത്താൻ സർക്കാരിന് കഴിഞ്ഞെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. വയനാട് ഭവന തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസിന്റെ നിലപാടുകളെ അവർ വിമർശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

