‘എയിംസിനായി കേരളം ഭൂമി കണ്ടെത്തിയിട്ടും പരിഗണിക്കാത്തത് പ്രതിഷേധാർഹം’; ഡോ. ജോൺ ബ്രിട്ടാസ് എം പി

John Brittas Warns Against police Forced Entry

എയിംസിനായി കേരളം ഭൂമി കണ്ടെത്തിയിട്ടും പരിഗണിക്കാത്തത് പ്രതിഷേധാർഹമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കേരളത്തിന് എയിംസ് വേണമെന്ന ആവശ്യമുയർത്തി ജോൺ ബ്രിട്ടാസ് എം പി ലോക്സഭയിൽ കത്ത് നൽകിയിയിരുന്നു. എയിംസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല.  കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്‌റാവു ജാദവിയുടെ മറുപടിയിൽ വ്യക്തതയില്ല.

2025ൽ രാജ്യസഭയിൽ നടന്ന മണ്‍സൂണ്‍ സമ്മേളനത്തിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ മറുപടിയിൽ എയിംസിനെക്കുറിച്ച് വ്യക്തതയില്ല.

ALSO READ: ‘എസ്എൻഡിപി യോഗത്തിനും ജനറൽ സെക്രട്ടറിക്കുമെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കാൻ ഭരണകൂടം അടിയന്തിരമായി ഇടപെടണം’; പ്രമേയം അവതരിപ്പിച്ച് എസ്എൻഡിപി

കോ‍ഴിക്കോട് കിനാലൂരിൽ എയിംസിനായി ഭൂമി കണ്ടെത്തിയെങ്കിലും ഇതുവരെ കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചിട്ടില്ല. കേന്ദ്ര ബജറ്റിൽ എല്ലാ സംസ്ഥാനത്തിനും പദ്ധതികള്‍ വാരിക്കോരി നൽകിയപ്പോള്‍ കേരളത്തിന് വെറും ആമ സംരക്ഷണ കേന്ദ്രവും ഇടനാ‍ഴിയും മാത്രമാണ് അനുവദിച്ചത്. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൻ്റെ അന്ന് എയിംസ് അനുവദിക്കുമെന്ന് വിചാരിച്ച് ബിജെപിക്കാർ നേരത്തെ തന്നെ മാധ്യമങ്ങളെ മാരാർജി ഭവനിലേക്ക് വിളിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന്  അനുകൂല പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News