സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ചേർമല കേവ് പാർക്ക്; നിർമ്മാണം അവസാന ഘട്ടത്തിൽ

Chermala Cave Park

കോ‍ഴിക്കോട്: ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് മുതൽക്കൂട്ടാവാൻ മുഖം മിനുക്കി മനോഹരിയായി പേരാമ്പ്രയിലെ ചേർമല കേവ് പാർക്ക്. പ്രകൃതിമനോഹര കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ചേർമല, വിനോദസഞ്ചരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇവിടെ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി അതിവേഗം പുരോഗമിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മാസത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ലാൻഡ്സ്‌കേപ്പിങ് പ്രവർത്തികളാണ് ഇനി നടത്താനുള്ളത്. 2023 ഫെബ്രുവരി 11-നായിരുന്നു പദ്ധതിയുടെ നിർമാണോദ്ഘാടനം. ഗുഹയുടെ മാതൃകയിലുള്ള കവാടമാണ് പ്രധാന ആകർഷണം.

Also Read: കെഎസ്ആർടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ച് ധനവകുപ്പ്

പേരാമ്പ്ര ഹൈസ്കൂളിനടുത്ത് ചേർമല കുന്നിൻമുകളിൽ 2.10 ഏക്കർ സ്ഥലത്ത് ഓപ്പൺ എയർ തിയേറ്റർ ഉൾപ്പെടുന്ന പാർക്കാണ് വിനോദ സഞ്ചാരികൾക്കായി ഒരുങ്ങുന്നത്. ടൂറിസം വകുപ്പ് അനുവദിച്ച 3.72 കോടി രൂപ ചെലവഴിച്ചാണ് നിർമാണം.

സർക്കാരിന് കീഴിലുള്ള കേരള ഇലക്‌ട്രിക്കൽ ആൻഡ്‌ അലൈഡ് എൻജിനിയറിങ്‌ കമ്പനി ലിമിറ്റഡിനാണ്‌ (കെൽ) പ്രവൃത്തിയുടെ നടത്തിപ്പുചുമതല. സെക്യൂരിറ്റി ക്യാബിൻ, നടപ്പാതകൾ, ടിക്കറ്റ് കൗണ്ടർ, ശൗചാലയം, കഫ്റ്റീരിയ, ഉത്പന്ന-വിപണന കേന്ദ്രം, സ്റ്റേജ്, ചുറ്റുമതിൽ എന്നിവ ഇതിനോടകം നിർമിച്ചു കഴിഞ്ഞു. എൽഇഡി വിളക്കുകൾ സ്ഥാപിക്കൽ, വൈദ്യുതീകരണം, പ്രവേശനകവാടത്തിന്റെ ജോലി എന്നിവ പുരോഗമിക്കുകയാണ്.

Also Read: ആ വഴി യാത്ര ചെയ്യുന്ന ആരും ഒന്ന് നോക്കിപ്പോകും: പർപ്പിൾ നിറത്തിലുള്ള പൂക്കൾ ചൂടി സുന്ദരിയായൊരു ബസ് സ്റ്റോപ്പ്

പണി പൂർത്തിയാവുന്നതോടെ ചേർമലയുടെ മുകളിലെത്തുന്നവരെ കാത്തിരിക്കുന്നത് മനോഹരമായ കാഴ്ചകളാണ്. പേരാമ്പ്ര പട്ടണത്തിൽ എത്തുന്നവർക്ക് കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവിടാൻ പറ്റുന്ന ഇടമാണ് ചേർമല. ചേർമലയിലെ നരിമഞ്ച എന്നറിയപ്പെടുന്ന ഗുഹയും സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News