ചിലിയിൽ നവംബറിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ യൂണിറ്റി ഫോർ ചിലി എന്ന ഇടതുപക്ഷ പുരോഗമന സഖ്യത്തിന്റെ സ്ഥാനാർഥിയായി ജ്യാനെറ്റ് ഹാറ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
ഹാറ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ചിലിയിൽ അത് പുതു ചരിത്രമാകും. ആദ്യമായി ഒരു കമ്യൂണിസ്റ്റ് പാർടി അംഗം ചിലിയുടെ പ്രസിഡന്റാകുന്നു എന്ന പ്രത്യേകത ഹാറയിലൂടെ യാഥാർഥ്യമാകും.
യൂണിറ്റി ഫോർ ചിലി സഖ്യം ആഭ്യന്തരമായി നടത്തുന്ന തെരഞ്ഞെടുപ്പിൽ ഏത് പാർടിയുടെ നേതാവിനാണോ കൂടുതൽ വോട്ട് ലഭിക്കുന്നത് അവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കനായി തെരഞ്ഞെടുക്കുക. ആഭ്യന്തരമായി ജൂൺ 29ന് നടന്ന തെരഞ്ഞെടുപ്പിൽ 60 ശതമാനം വോട്ട് ഹാറ നേടി. റിപ്പബ്ലിക്കൻ പാർടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുള്ള ജോസ് അന്റൊണിയ കാസ്റ്റ്, ഡെമോക്രാറ്റിക് യൂണിയന്റെ ഏവ് ലിൻ മാത്തായി തുടങ്ങിയവരെടാകും വലതുപക്ഷ സ്ഥാനാർഥികളായി ഹാറ നേരിടാൻ പോകുന്നത്.
ALSO READ: വിണ്ണ് വിട്ടവർ ഇന്ന് മണ്ണ് തൊടും; ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം ദൗത്യസംഘം ഇന്ന് മടങ്ങിയെത്തും
എട്ട് രാഷ്ട്രീയ പാർടികളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും കൂട്ടുകെട്ടാണ് യൂണിറ്റി ഫോർ ചിലി. ആഭ്യന്തര പ്രൈമറിയിൽ വിജയിക്കുന്ന സ്ഥാനാർഥിയുടെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുക. കഴിഞ്ഞ തവണ ഫ്രണ്ടെ ആംപ്ലിയോ എന്ന വിശാല മുന്നണി സ്ഥാനാർഥിയായ ഗബ്രിയേൽ ബോറികിനാണ് കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥി ഡാനിയൽ ജാദുവിനേക്കാൾ വോട്ട് ലഭിച്ചത്. അതിനാൽ ബോറിക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും രണ്ടാം റൗണ്ടിൽ കാസ്റ്റിനെ ഒമ്പത് ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ തോൽപ്പിച്ച് അധികാരമേൽക്കുകയും ചെയ്തു.
ചിലിയൻ ഭരണഘടന പ്രകാരം പ്രസിഡന്റിന് തുടർച്ചയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കില്ല . അതിനാലാണ് ബോറിക്ക് മത്സരത്തിൽ നിന്ന് പിന്മാറിയത്. അതേസമയം സഖ്യത്തിന്റെ സ്ഥാനാർഥിയായി വിജയിച്ച ഹാറയെ അഭിനന്ദിച്ച് ബോറിക്ക് രംഗത്തെത്തി. പുരോഗമന പ്രസ്ഥാനങ്ങളെ ശോഭനമായ ഭാവിയിലേക്ക് നയിക്കാൻ കെൽപ്പുള്ളവളാണ് ഹാറയെന്ന് ബോറിക് പറഞ്ഞു.
ALSO READ: ‘ആരാവിടെ….?’; മനുഷ്യരെ പോലെ രണ്ട് കാലിൽ നിവർന്നു നിൽക്കുന്ന പുള്ളിപ്പുലി, വീഡിയോ വൈറൽ
ഗബ്രിയേൽ ബോറിക് മന്ത്രിസഭയിൽ 24 പേരിൽ 14 പേരും വനിതകളായിരുന്നു. അതിൽ ഒരാളായിരുന്നു തൊഴിൽ സാമൂഹ്യ സുരക്ഷാ മന്ത്രിയായ 51 കാരി ഹാറ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

