‘ധീരജിനെ കുത്തിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല’: ധീരജിന്റെ വീടിനു സമീപത്തെ കോൺ​ഗ്രസുകാരുടെ മുദ്രാവാക്യം; പുതിയ ടൈപ്പ് കോൺഗ്രസുകാർ വരുന്ന വരവാണ്: കെ ജെ ജേക്കബ്

Congress Politics

കൊലവിളികളുമായി സിപിഐ എം പ്രവർത്തകർക്ക് നേരെ പാഞ്ഞടുക്കുന്ന കോൺ​ഗ്രസ് പ്രവർത്തകരെ സംരക്ഷിക്കുകയും അതിന് വളം വെച്ചുകൊടുക്കുന്ന നേതാക്കളെയും വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകനായ കെ ജെ ജേക്കബ്. ധീരജിനെ കൊലപ്പെടുത്തിയവരെ സംരക്ഷിക്കുകയും. സാധാരണക്കാരനായ കോളേജ് വിദ്യാർഥിയെ രാഷ്ട്രീയ വൈരാ​ഗ്യത്തിന്റെ പുറത്ത് കോൺ​ഗ്രസുകാർ കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട ധീരജിന് വീടിന് സമീപത്ത് തന്നെയെത്തി “ധീരജിനെ കുത്തിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല” എന്ന മുദ്രാവാക്യം ഉയർത്തുന്ന കോൺ​ഗ്രസിന്റെ രാഷ്ട്രീയത്തെയും പറ്റിയാണ് കെ ജെ ജേക്കബിന്റെ പോസ്റ്റ്.

Also Read: ‘ധീരജ് വധത്തിലെ കെ എസ് യു – കോൺഗ്രസ് ഗൂഢാലോചന വീണ്ടും വെളിവായി’; കൊലവിളി മുദ്രാവാക്യം വിളിച്ചവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് എസ് എഫ് ഐ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഏതു പാർട്ടി ഗ്രാമങ്ങളിലും കോൺഗ്രസ് കടന്നുവരും: വി ഡി സതീശൻ.
വേണ്ടതുതന്നെ.
പക്ഷെ എങ്ങിനെ വരും?
“ധീരജിനെ കുത്തിയ കത്തി
അറബിക്കടലിലെറിഞ്ഞിട്ടില്ല”
അതെടുത്തുകൊണ്ടുവന്നു പാർട്ടി ഗ്രാമങ്ങളിൽ പ്രവേശിക്കും.
അപ്പൊ ഒരു കാര്യം കോൺഗ്രസുകാർ ഉറപ്പിച്ചിട്ടുണ്ട്. ധീരജിനെ കുത്തിയ കത്തി കോൺഗ്രസുകാരുടെ കൈയിലുണ്ട്. ആ കത്തികൊണ്ടാണ് സി പി എം ഗ്രാമങ്ങളിൽ പ്രവേശിക്കുന്നത്.
നന്നായി.
ഇനിയാരാണ് ഈ ധീരജ്?
ജാലിയൻവാലാബാഗിൽ ഇന്ത്യക്കാരെ വെടിവച്ചുകൊന്ന സായിപ്പിന്റെ പേരല്ലല്ലോ? പെഹൽഗാമിലെ ഭീകരനുമല്ല.
കോൺഗ്രസുകാരനായ അച്ഛന്റെ എൻജിനീയറിങ് കോളേജ് വിദ്യാർഥിയായിരുന്ന മകൻ. 21 വയസ്സ്. കോളേജിൽവച്ചു കോൺഗ്രസുകാർ ഒറ്റക്കുത്തിനു കൊന്നു എന്നാണ് കേസ്.
എവിടത്തുകാരനാണ് ഈ ധീരജ്?
ഈ മുദ്രാവാക്യം വിളിക്കുന്ന സ്‌ഥലത്തുനിന്നു പത്തു മിനിറ്റ് പോയാൽ ആ കുഞ്ഞിന്റെ വീട്ടിലെത്തും. ഒരു വേള നിര്‍ഭാഗ്യവാനായ ആ അച്ഛനും ഈ മുദ്രാവാക്യം കേട്ടിരിക്കും.
പുതിയ ടൈപ്പ് കോൺഗ്രസുകാർ വരുന്ന വരവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News