‘എം സ്വരാജ് നിലമ്പൂരിൽ ഉജ്ജ്വല വിജയം നേടും’: പിപി സുനീർ എംപി

Nilambur Byelection

എടക്കര: എം സ്വരാജ് നിലമ്പൂരിൽ ഉജ്ജ്വല വിജയം നേടുമെന്ന് പി പി സുനീർ എം പി പറഞ്ഞു. എൽഡിഎഫ് മൂത്തേടം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ കാരപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ലോക്കൽ സെക്രട്ടറി പി വി ടോമി അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എസി മൊയ്തീൻ എംഎൽഎ, സി ബി ചന്ദ്രബാബു, കെഎച്ച് ബാബുജാൻ, പി സി തോമസ്, ജില്ലാ കമ്മറ്റി അംഗങ്ങളായ പികെ അബ്ദുള്ള നവാസ്, കെ ഭാസ്ക്കരൻ, എൽഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി അംഗങ്ങളായ എ ടി റെജി, വികെ ഷാനവാസ്, എപി അനിൽ, വിൻസെൻ്റ്, കെകെ പ്രതാപൻ (സിപിഐ), ഷാജി ഉതുംകുഴി (എൻസിപി), പിഎം പുന്നൂസ് (കേരള കോൺഗ്രസ് എം), മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സിടി രാധാമണി, ഇ സൈറാബാനു, എന്നിവർ സംസാരിച്ചു.

Also Read: ഇടത് സർക്കാരിന്റെ വികസനമാതൃക; 2016 ൽ മരുന്നിന് വേണ്ടി ഓട്ടം, 2025ൽ സേവനത്തിന്റെയും സൗകര്യത്തിന്റെയും കുടചൂടി നിലമ്പൂർ ജില്ലാ ആശുപത്രി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് പ്രചരണത്തിൽ തന്നെ മുന്നേറി ഇടതുപക്ഷ സ്ഥാനാർഥി എം സ്വരാജ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവേൻഷന്റെ ആവേശത്തിന് ശേഷം സ്ഥാനാർഥി പര്യടനത്തിന്റെ ആദ്യ ദിവസമായ ഇന്ന് നിലമ്പൂർ നഗര സഭയിലെ വിവിധ കേന്ദ്രങ്ങളായ കോവിലകത്തുമുറി,ആശുപത്രിക്കുന്ന്,വരടേംപാടം, വീട്ടിക്കുത്ത്, മണലൊടി, കൂത്തുപറമ്പ്, ചക്കാലക്കുത്ത്, രാമൻകുത്ത് അക്കരെ, മുതുകാട്, അയ്യാർപൊയിൽ, വല്ലപ്പുഴ, ഇയംമട, പാലേങ്ങര, വളവ്, മുമ്മുള്ളി, കരിമ്പുഴ, മയ്യംന്താനി, നെടുമുണ്ടക്കുന്ന് എന്നിവിടങ്ങളിൽ പര്യടനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News