‘ഇടത് മുന്നണി ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു, നിലമ്പൂരില്‍ ജനങ്ങള്‍ മറുപടി നല്‍കും’: സിപിഐഎം

cpim

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതെന്ന് സിപിഐഎം. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ പി വി അന്‍വര്‍ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ഇപ്പോള്‍ വ്യക്തമായി. ജനങ്ങള്‍ ഇതിനു മറുപടി നടല്‍കുമെന്നും ഉപതിരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനില്‍ പറഞ്ഞു.

ALSO READ: ശനിയാഴ്ച രാവിലെ 10 മണിക്ക് ഹാജരാകാൻ നിര്‍ദേശം; നോട്ടീസ് നല്‍കാൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിലെത്തി പൊലീസ്

എംഎല്‍എയായിരുന്ന പിവി അന്‍വറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഉപ തെരഞ്ഞെടുപ്പ്. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. എംഎല്‍എ കയ്യൊഴിഞ്ഞപ്പോഴും ഇടതുമുന്നണി സര്‍ക്കാരിന്റെ വികസനം നിലമ്പൂരിലെത്തി. രണ്ടര പതിറ്റാണ്ടിലേറെ കാലത്ത് കാത്തിരിപ്പാണ് നിലമ്പൂര്‍ ബൈപ്പാസിന്. അത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ഇടത് മുന്നണി ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞെന്നു സിപിഐ എം ജില്ലാ സെക്രട്ടറി പറഞ്ഞു.

ALSO READ: ഫെഡറലിസത്തിന്റെ സംരക്ഷണത്തിനായി ജനാധിപത്യവാദികൾ പൊരുതിക്കൊണ്ടിരിക്കുക തന്നെ ചെയ്യും: ഡോ. ജോൺ ബ്രിട്ടാസ് എം പി

CPIM on Nilambur Bye – election

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News