പത്തനംതിട്ട തിരുവല്ലയില്‍ പരസ്യ മദ്യപാനത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ട ഗൃഹനാഥനും കുടുംബത്തിനും നേരെ വധഭീഷണി. കടപ്ര സ്വദേശി ഫിലിപ്പ് ജോര്‍ജിന് നേരെയാണ് യുവാക്കളുടെ ഭീഷണി. അതേസമയം, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാക്കള്‍ക്കായി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഇടപെട്ടു എന്ന ആക്ഷേപവും ശക്തമാണ്.
കഴിഞ്ഞ ഞായറാഴ്ച 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഫിലിപ്പ് ജോര്‍ജിന്റെ വീടിൻ്റെ എതിര്‍വശത്തെ ആളൊഴിഞ്ഞ വീട്ടിലിരുന്ന് യുവാക്കൾ പരസ്യ മദ്യപാനം നടത്തി. യുവാക്കളുടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തെ ഫിലിപ്പ് ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടായി.
Read Also: കോതമംഗലത്ത് വയോധികയുടെ സ്വർണ മാല പൊട്ടിച്ച് രക്ഷപ്പെട്ടു; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ഫിലിപ്പിന്റെ പരാതിയില്‍ പൊലീസ് എത്തിയാണ് യുവാക്കളെ തുരത്തിയത്. മദ്യപാനത്തില്‍ ഏര്‍പ്പെട്ട ഏതാനും യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ മദ്യപസംഘം പ്രവാസി കൂടിയായ ഫിലിപ്പിന്റെ വീട്ടില്‍ എത്തി വധഭീഷണി മുഴക്കുകയായിരുന്നു.
പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാക്കള്‍ക്കായി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഇടപെട്ടുവെന്നും ആരോപണമുണ്ട്. വധഭീഷണി മുഴക്കിയ യുവാക്കള്‍ക്ക് എതിരെ ഫിലിപ്പ് പുളിക്കീഴ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

