
വാഷിംഗ്ടണിലെ മലയാളി കായികസംഗമത്തിന്‍റെ മഹോത്സവമായ ‘ഡി സി മല്ലു ഓപ്പൺ 2025’ ന് ആവേശക്കൊടിയിറക്കം. ഈസ്റ്റ് കോസ്റ്റിൽ നടന്ന ഏറ്റവും വലിയ മലയാളി മാത്രമായ ടെന്നിസ് ടൂർണമെന്റായി ഇത് ശ്രദ്ധേയമായി. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി 32-ഓളം മലയാളികൾ പങ്കെടുത്ത ഈ ടൂർണമെന്റ്, കായിക സൗഹൃദത്തിനും ഐക്യത്തിനും വലിയ വേദിയായി മാറി.
ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ പ്രമോദ് – കിരൺ ജോടിയാണ് കിരീടം നേടിയത്. റണ്ണറപ്പായി ബിനോയ് – സന്തോഷ് ജോഡിയാണ് എത്തിയത്. ചാലഞ്ചേഴ്സ് വിഭാഗത്തിൽ ചാമ്പ്യനായത് ലിജി- ലീറോയ് ജോഡിയാണ്. റണ്ണറപ്പായി ദിനേഷ് – മുനീസ് ജോഡിയാണ് എത്തിയത്. മത്സരത്തിന്റെ മുഖ്യാതിഥിയായി സൈന വീഡിയോസിന്‍റെയും ഒടിടി പ്ലാറ്റ്ഫോമിന്‍റെയും ഉടമയായ ബാവ സൈന പങ്കെടുത്തു. ടൂർണമെന്റിന്റെ വിജയത്തിന് അദ്ദേഹം തന്റെ ആശംസകൾ അറിയിച്ചു.

ALSO READ; ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറെ റാഞ്ചാൻ ക്ലബുകൾ; പിതാവിന്റെ വഴിയേയെന്ന് ഫുട്ബോൾ ലോകം
ടൂർണമെന്റിന്റെ മൂന്നാമത്തെ പതിപ്പാണ് നടന്നത്. ആകെ പങ്കെടുത്തവരുടെ എണ്ണം കൊണ്ടും പങ്കാളിത്തത്തിന്റെ വൈവിധ്യം കൊണ്ടും ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ടൂർണമെന്‍റായിരുന്നു ഇതെന്ന് സംഘാടകർ വ്യക്തമാക്കി.
സംഘാടക സമിതിയംഗങ്ങളായ അഫ്ഫാൻ, അനെസ്, നാരായണൻ കുട്ടി എന്നിവർ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ മലയാളികൾക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചു. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലെയും മലയാളികൾ ഭാവിയിലുളള പതിപ്പുകളിൽ കൂടുതൽ പങ്കാളിത്തം നല്‍കണമെന്നത് സംഘാടകർ വ്യക്തമാക്കി. 2025-ലെ സിംഗിൾസ് ടൂർണമെന്റിനുള്ള രജിസ്ട്രേഷനുകൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യം ഉള്ളവർക്ക് കമ്മിറ്റിയും ആയി ബന്ധപ്പെടാമന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചിട്ടുണ്ട്.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

