ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ല; മന്ത്രിയെ സംരക്ഷിച്ച് ബിജെപി സർക്കാർ

JP NADDA

ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി സമരത്തോട് മുഖം തിരിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ. വിദ്യാർത്ഥി പ്രതിഷേധത്തിനിടെയിലും ധർമേന്ദ്ര പ്രധാനെ പിന്തുണച്ച് ബിജെപി. ചോദ്യപേപ്പർ ചോർച്ച രാഷ്ട്രീയവൽക്കരിക്കരുത് എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി ജെപി നദ്ദ പറഞ്ഞത്.

Also read:സമരക്കാരെ കേൾക്കുക ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വം; അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും: ആസിഫ് അലി

പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ചോദ്യപേപ്പർ ചോർച്ചകൾ എണ്ണിപറഞ്ഞ് നദ്ദ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത് എന്ന്പറഞ്ഞു. രാഹുൽ ഗാന്ധിയുടേത് സെലക്ടീവ് രാഷ്ട്രീയം ആണെന്ന് ആരോപിച്ചു മന്ത്രി കുട്ടികളുടെ ഭാവി അല്ല രാഹുൽ ഗാന്ധിയുടെ താല്പര്യം എന്നും പറഞ്ഞു. ചർച്ചയ്ക്ക് അനുയോജ്യമായ ഇടം പാർലമെൻ്റ് ആണ് എന്നും ചർച്ചയ്ക്ക് സർക്കാർ തയ്യാർ ആണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Dharmendra Pradhan will not resign; BJP government backs the minister
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News