ഹെറോയിനും കഞ്ചാവും സൂക്ഷിച്ചിരുന്നത് 250 ഓളം പ്ലാസ്റ്റിക് ടിന്നുകളിൽ, പെരുമ്പാവൂരിൽ വൻ ലഹരിവേട്ട

CASE

എറണാകുളം പെരുമ്പാവൂരിൽ എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ 250 ഓളം ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനും കഞ്ചാവ് ചെടിയും പിടികൂടി. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.

also read:പൂർണനഗ്നനായി വീട്ടിൽ അതിക്രമിച്ചതായി പരാതി; റാന്നിയിൽ മധ്യവയസ്‌കന് കെട്ടിയിട്ട് ആൾക്കൂട്ട മർദനം

നേരത്തേ ലഹരി ഉൽപന്നങ്ങൾ പിടികൂടിയ അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും, ഇവർ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി. നാട്ടിൽ പോയ അതിഥി തൊഴിലാളികൾ തിരികെ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ ലഹരി ഉത്പന്നങ്ങൾ കടത്തി കൊണ്ടുവന്ന് സൂക്ഷിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഉദ്ദോഗസ്ഥർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News