
മാധ്യമ പ്രവർത്തകനോട് തട്ടിക്കയറി ഏക്‌നാഥ് ഷിൻഡെ. രാജ് താക്കറെയും ഉദ്ധവ് താക്കറെയും കൈകോർക്കുന്നുവെന്ന വാർത്തകളെ പറ്റി ചോദിച്ചതിനാണ് മാധ്യമ പ്രവർത്തകനോട് ഏക്‌നാഥ് ഷിൻഡെ തട്ടിക്കയറിയത്. ചാനൽ മൈക്ക് കോപത്തോടെ തട്ടിമാറ്റിയാണ് ഷിൻഡെ മാധ്യമ പ്രവര്ത്തകന് നേരെ തട്ടിക്കയറിയത്.
ഉപയോഗപ്രദമായ എന്തെങ്കിലും ചോദിക്കൂ എന്ന് പറഞ്ഞായിരുന്നു ഷിൻഡെയുടെ രോഷ പ്രകടനം. പൊതുവെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രകോപിതനാകാതെ പ്രതികരിക്കാറുള്ള ഷിൻഡെയുടെ അപ്രീതിക്ഷിത പ്രതികരണം സമൂഹ മാധ്യമങ്ങളിലും ശ്രദ്ധ നേടി.
Also Read: മഹാരാഷ്ട്രയിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല; ഒരേ സ്വരത്തിൽ താക്കറെ കസിൻസ്
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടക്കാതെ കിടക്കുകയാണ്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് താക്കറെ കസിൻസ് പ്രാദേശിക വികാരം ഉയർത്തി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്, രാജ് താക്കറെയാണ് ഉദ്ധവ് താക്കറെയുമായി വീണ്ടും ഒന്നിക്കാൻ തയ്യാറാണെന്ന് ഒരു അഭിമുഖത്തിലൂടെ പരസ്യമായി പ്രഖ്യാപിച്ചത്.
Also Read: രാജ്യത്ത് ആഭ്യന്തര കലാപങ്ങൾക്ക് കാരണം ചീഫ് ജസ്റ്റിസ്; വിവാദ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ
രാജ് താക്കറെയുടെ പ്രസ്താവനയ്ക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും അതിനോട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു. ഇതാണ് ഷിൻഡെ അടങ്ങുന്ന മഹായുതി സഖ്യത്തെ ചൊടിപ്പിച്ചിരിക്കുന്നത്. താക്കറെ സഹോദരന്മാരുടെ സഖ്യ സാധ്യതയെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചതിനാണ് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പൊട്ടിത്തെറിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here