‘വേണുഗോപാലിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല; തമ്പിയങ്കിൾ ഉചിതമായ രീതിയിൽ അതിനെതിരെ പ്രതികരിച്ചു’; നടൻ മധുവിന്റെ മകൾ

ACTOR MADHU'S DOUGHTER AGAINST G VENUGOPAL FB POST

മുതിർന്ന നടൻ മധുവിനെക്കുറിച്ചുള്ള ഗായകൻ ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ മധുവിന്റെ മകളും രംഗത്ത്.

മധുവിന് പിറന്നാൾ ആശംസകളറിയിച്ച് ജി. വേണുഗോപാൽ പങ്കുവെച്ച കുറിപ്പിനെതിരേ ഗാനരചയിതാവും സംവിധായകനും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് കീഴിലാണ് മധുവിന്റെ മകൾ ഉമ ജയലക്ഷ്‌മി കമന്റ് ചെയ്തിരിക്കുന്നത്. യാഥാർത്ഥ്യമറിയാതെ എന്റെ അച്ഛനെക്കുറിച്ച് ഗായകൻ വേണുഗോപാൽ എഴുതിയ കുറിപ്പ് ഞങ്ങൾ കുടുംബക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും ഇത്രയും അന്തസ്സോടെ 92 വർഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാൽ തരം താഴ്ത്തി കണ്ടപ്പോൾ വലിയ ദുഃഖം തോന്നിയെന്നും ഈ കമന്റിൽ ഇവർ പറയുന്നു.

ALSO READ: ‘പാതി കേട്ടത് പൊലിപ്പിച്ച് ഗോസിപ്പാക്കി എഴുതരുത്; മധുച്ചേട്ടനെക്കുറിച്ച് പറഞ്ഞതെല്ലാം തെറ്റ്’ ; ജി വേണുഗോപാലിന്റെ പോസ്റ്റിനെതിരെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി

‘ഇതിന് മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചിരുന്നു. അപ്പോഴാണ് തമ്പിയങ്കിളിന്റെ പേജിൽ ഈ പോസ്റ്റ് കണ്ടത്. എനിക്ക് പറയാൻ കഴിയുന്നതിനേക്കാൾ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിൾ എഴുതിയിരിക്കുന്നു’. എന്നും അവർ കുറിക്കുന്നു.
വേണുഗോപാലിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ലെന്നും തമ്പിയങ്കിൾ ഉചിതമായ രീതിയിൽ അതിനെതിരെ പ്രതികരിച്ചതിൽ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നുവെന്നും ഇവർ പറയുന്നു.

ALSO READ: ‘അന്ന് ഞാൻ ചെയ്ത ആ കുസൃതി മധു സാറും ചെയ്തിട്ടുണ്ട്; ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് ഒരു പോലെ സംഭവിച്ചിട്ടുണ്ട്’: മോഹൻലാൽ

തിരുവനന്തപുരത്ത് കണ്ണമ്മൂല എന്ന സ്ഥലത്താണ് മധു ജനിച്ചതെന്നും മധുവിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വേണുഗോപാൽ എഴുതിയതെല്ലാം തെറ്റാണെന്നും ഉന്നയിച്ചാണ് ശ്രീകുമാരൻ തമ്പി പോസ്റ്റിട്ടത്. പോസ്റ്റിൽ വേണുഗോപാലിനെതിരെ രൂക്ഷ വിമർശനം അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News