98-ാമത് അക്കാദമി അവാർഡിനായുള്ള (ഓസ്കാർ 2026) നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ചരിത്രം കുറിച്ചുകൊണ്ട് റയാൻ കൂഗ്ലറുടെ വാമ്പയർ ചിത്രം ‘സിന്നേഴ്‌സ്’ 16 നാമനിർദ്ദേശങ്ങളുമായി പട്ടികയിൽ ഒന്നാമതെത്തി. പതിനാല് നാമനിർദ്ദേശങ്ങൾ വീതം നേടിയ ഓൾ എബൗട്ട് ഈവ്, ടൈറ്റാനിക്, ലാ ലാ ലാൻഡ് എന്നീ ചിത്രങ്ങളുടെ റെക്കോർഡാണ് സിന്നേഴ്‌സ് മറികടന്നത്.
ഏറ്റവും കൂടുതൽ നോമിനേഷൻ: സിന്നേഴ്‌സ് (16)
രണ്ടാം സ്ഥാനം: വൺ ബാറ്റിൽ ആഫ്റ്റർ അനദർ (13)
നോമിനേഷൻ പട്ടിക
മികച്ച ചിത്രം (Best Picture)
- സിന്നേഴ്‌സ് (Sinners)
- വൺ ബാറ്റിൽ ആഫ്റ്റർ അനദർ (One Battle After Another)
- ഹാംനെറ്റ് (Hamnet)
- മാർട്ടി സുപ്രീം (Marty Supreme)
- ഫ്രാങ്കെൻസ്റ്റൈൻ (Frankenstein)
- എഫ് 1 (F1)
- സെന്റിമെന്റൽ വാല്യൂ (Sentimental Value)
- ദ സീക്രട്ട് ഏജന്റ് (The Secret Agent)
- ട്രെയിൻ ഡ്രീംസ് (Train Dreams)
- ബുഗോണിയ (Bugonia)
ALSO READ : ശ്രീനിവാസൻ പണ്ടേ കാണിച്ച പ്ലോട്ട്; ആര്യൻ ഖാന്റെ സീരീസ് മലയാള സിനിമയുടെ റീമേക്കോ?
മികച്ച നടൻ (Best Actor)
- മൈക്കൽ ബി. ജോർദാൻ (സിന്നേഴ്‌സ്) – കരിയറിലെ ആദ്യ ഓസ്കാർ നോമിനേഷൻ.
- ലിയോനാർഡോ ഡികാപ്രിയോ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
- തിമോത്തി ഷാലമെ (മാർട്ടി സുപ്രീം)
- ഈഥൻ ഹോക്ക് (ബ്ലൂ മൂൺ)
- വാഗ്നർ മൗറ (ദ സീക്രട്ട് ഏജന്റ്)
മികച്ച നടി (Best Actress)
- ജെസ്സി ബക്ലി (ഹാംനെറ്റ്)
- എമ്മ സ്റ്റോൺ (ബുഗോണിയ)
- റോസ് ബൈറൺ (ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐഡ് കിക്ക് യു)
- റെനേറ്റ് റെയിൻസ്വ് (സെന്റിമെന്റൽ വാല്യൂ)
- കേറ്റ് ഹഡ്‌സൺ (സോങ് സങ് ബ്ലൂ)
ALSO READ : 31 വർഷത്തെ കാത്തിരിപ്പിന് വിരാമം: മമ്മൂട്ടിയും അടൂരും വീണ്ടും ഒന്നിക്കുന്നു; ചലച്ചിത്ര ശീർഷക പ്രകാശനം നാളെ !
മികച്ച സംവിധായകൻ (Best Director)
- റയാൻ കൂഗ്ലർ (സിന്നേഴ്‌സ്)
- പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
- ക്ലോയി ഷാവോ (ഹാംനെറ്റ്)
- ജോഷ് സഫ്ദി (മാർട്ടി സുപ്രീം)
- ജോക്കിം ട്രയർ (സെന്റിമെന്റൽ വാല്യൂ)
മികച്ച സഹനടൻ (Best Supporting Actor)
- ഡെൽറോയ് ലിൻഡോ (സിന്നേഴ്‌സ്)
- സീൻ പെൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
- ബെനിസിയോ ഡെൽ ടോറോ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
- ജേക്കബ് എലോർഡി (ഫ്രാങ്കെൻസ്റ്റൈൻ)
- സ്റ്റെല്ലൻ സ്കാർസ്ഗാർഡ് (സെന്റിമെന്റൽ വാല്യൂ)
മികച്ച സഹനടി (Best Supporting Actress)
- വുൻമി മൊസാകു (സിന്നേഴ്‌സ്)
- റ്റെയന്ന ടെയ്‌ലർ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
- എല്ലെ ഫാനിംഗ് (സെന്റിമെന്റൽ വാല്യൂ)
- ഇംഗ ഇബ്‌സ്‌ഡോട്ടർ ലിലിയാസ് (സെന്റിമെന്റൽ വാല്യൂ)
- ആമി മാഡിഗൻ (വെപ്പൺസ്)
ഈ വർഷം മുതൽ പുതുതായി ഉൾപ്പെടുത്തിയ മികച്ച കാസ്റ്റിംഗ് വിഭാഗത്തിൽ ദ സീക്രട്ട് ഏജന്റ്, സിന്നേഴ്‌സ്, വൺ ബാറ്റിൽ ആഫ്റ്റർ അനദർ, ഹാംനെറ്റ്, മാർട്ടി സുപ്രീം എന്നീചിത്രങ്ങൾ നോമിനേഷൻ നേടി.
സിന്നേഴ്‌സ്, വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്നീ ചിത്രങ്ങളിലൂടെ സ്റ്റുഡിയോയുടെ 102 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഓസ്കാർ നേട്ടമാണ് വാർണർ ബ്രദേഴ്സ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മാർച്ച് 16-ന് നടക്കുന്ന ചടങ്ങിൽ റെക്കോർഡ് നോമിനേഷനുകൾ അവാർഡുകളായി മാറുമോ എന്നാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

