‘മുംബൈയിൽ വന്നിട്ട് മറാഠി സംസാരിക്കാത്തവരുടെ മുഖത്തടിക്കണം’; എംഎൻഎസ് ആഹ്വാനത്തിൽ പ്രതികരണവുമായി ഫഡ്‌നാവിസ്

fadnavis

മുംബൈയിൽ മറാഠി സംസാരിക്കാത്തവരുടെ മുഖത്തടിക്കണമെന്ന എംഎൻഎസ് ആഹ്വാനത്തിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി ഫഡ്‌നാവിസ്. മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെ മുംബൈയിൽ മറാഠി സംസാരിക്കാൻ വിസമ്മതിക്കുന്നവരുടെ മുഖത്തടിക്കണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതികരണം.

“മഹാരാഷ്ട്രയിൽ മറാഠി ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നും കഴിയുന്നത്ര മറാത്തി ഉപയോഗിക്കാനും സർക്കാരിന് ആഗ്രഹമുണ്ടെന്നും അതെ സമയം ആരെങ്കിലും നിയമം കൈയിലെടുത്താൽ നടപടിയുണ്ടാകും” മുംബൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഫഡ്‌നാവിസ് പറഞ്ഞു.

ALSO READ; ഇന്ത്യയെ ‘അധർമശാല’യാക്കുന്ന ബില്ല്; ഇമ്മിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലിന്റെ ചർച്ചാ വേളയിൽ വി ശിവദാസൻ

മുംബൈയിലെ ശിവാജി പാർക്കിൽ പാർട്ടിയുടെ വാർഷിക റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് രാജ് താക്കറെയുടെ വിവാദ പ്രസ്താവന. ഓരോ സംസ്ഥാനത്തിനും അവരുടെ ഭാഷയുണ്ടെന്നും, മുംബൈയിൽ, മറാഠിയെ ബഹുമാനിക്കണമെന്നുമായിരുന്നു താക്കറെയുടെ പ്രസംഗം. ഇതിന് പിന്നാലെയാണ് മുംബൈയിൽ മറാഠി സംസാരിക്കാത്തതിന് ഒരു വാച്ച്മാനെ കഴിഞ്ഞ ദിവസം എം എൻ എസ് പ്രവർത്തകർ തല്ലിയത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു.

മുംബൈയിലെ ഒരു ബാങ്കിലും മറാഠിയിൽ സംസാരിക്കാത്തതിന് ഒരു ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വച്ചുള്ള ഒരു രാഷ്ട്രീയ തന്ത്രമാണിതെന്നാണ് ഇത്തരം അക്രമങ്ങളെ അപലപിച്ചു കൊണ്ട് കോൺഗ്രസ് നേതാവ് നസീം ഖാൻ അഭിപ്രായപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News