ഫിഫ ലോകകപ്പ് 2026 ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് മെസ്സിയും സംഘവും കളത്തിൽ ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ അർജന്റീനയുടെ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാതിരുന്ന ഗോൺസാലോ മോണ്ടിയേൽ, റോഡ്രിഗോ ഡി പോൾ, നിക്കോളാസ് ഗോൺസാലസ് എന്നെ താരങ്ങളാണ് കലാശ പോരാട്ടത്തിൽ അർജന്റീനയുടെ ടീമിൽ തിരിച്ചെത്തിയത്.
Also Read: സ്പെയിനോ അർജന്റീനയോ? വിജയ് ആരാകുമെന്ന് പ്രവചിച്ച് റൊണാൾഡോ
അതെ സമയം ഫ്രാൻസിനെ സെമിഫൈനലിൽ തകർത്ത ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് സ്പെയിൻ കളത്തിലിറങ്ങുക. ലോകകപ്പിൽ ഏറ്റവുമധികം കിരീട സാധ്യത കല്പിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്ന ഫ്രാൻസിനെ സെമിഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്താണ് 2010 ലെ ജേതാക്കളായ സ്പെയിൻ ഫൈനലിലേക്ക് പ്രവേശിച്ചത്. അതെ സമയം ആവേശകരമായ രണ്ടാം സെമിയിൽ കളിയുടെ 85ആം മിനുട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം വൻ തിരിച്ചുവരവ് നടത്തി 2-1 എന്ന സ്കോറിനാണ് അർജന്റീനയുടെ ജയം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

