ഫിഫ ലോകകപ്പ് 2026: വാൻകൂവറിൽ കാനഡയുടെ വിളയാട്ടം; ഖത്തറിനെ ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് തകർത്തു

qatar vs canada

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് ഉജ്വല വിജയം. വാൻകൂവറിൽ നടന്ന മത്സരത്തിൽ തിരില്ലാത്ത ആറ് ഗോളുകൾക്ക് അവർ 2022ലെ ആതിഥേയരായിരുന്നത്തറിനെ തകർത്തു. ഇതോടെ കാനഡയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യോഗ്യത ഏറെക്കുറെ ഉറപ്പായി. അതേസമയം ഖത്തറിന്റെ യോഗ്യത സ്വപ്‌നങ്ങൾ ഏറെക്കുറെ അസ്തമിച്ചു.

ലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണയോടെ കളിക്കാനിറങ്ങിയ കനേഡിയൻ ടീം തുടക്കം മുതലേ ആക്രമിച്ചു കളിക്കുകയായിരുന്നു. ആതിഥേയർ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലം 17ആം മിനുട്ടിൽ തന്നെ ഉണ്ടായി. അലിസ്റ്റർ ജോൺസ്റ്റനിൽ നിന്നും ലഭിച്ച പാസ് ജോനാഥൻ ഡേവിഡ്ത്തറിന്റെ പോസ്റ്റിലേക്ക് തിരിച്ചു വിട്ടു. ഷോട്ട് തടുത്ത് ഗോളിക്ക് പക്ഷെ പന്ത് നിയത്രിക്കാനായില്ല. ഗോളിയിൽ നിന്ന് തെറിച്ച പന്ത് നിയന്ത്രണത്തിലാക്കിയ സൈൽ ലാറിൻ അനായാസേന ടീമിന്റെ ആദ്യ ഗോൾ അടിച്ചു.

എന്നാൽ കാനഡ തുടത്തെ ഉണ്ടായിരുന്നുള്ളു. ഹൈഡ്രേഷൻ ഇടവേളയ്ക്കു ശേഷം ലഭിച്ച പെനാൽറ്റി ഖത്തറിന്റെ ഗോളി തടഞ്ഞെങ്കിലും അത് വരുതിയിലാക്കിയ ജോനാഥൻ ഡേവിഡ് ആതിഥേയരുടെ ലീഡ് വർധിപ്പിച്ചു. എന്നാൽ ഖത്തറിന്റെ കഷ്ടകാലം ആരംഭിക്കുന്നതെ ഉണ്ടായിരുന്നുള്ളു. ഹോമാം അൽ അമീൻ തജോൺ ബുക്കാനനെ വീഴ്ത്തിയതിന് തുടർന്ന് 32ആം മിനുട്ടിൽ ചുവപ്പ് കാർഡ് ഏറ്റുവാങ്ങി പുറത്തായി. ആദ്യപകുതിയുടെ അധികസമയത്തതാണ് കാനഡയുടെ മൂന്നാം ഗോൾ പിറന്നത്. ഇത്തവണയുംത്തറിന്റെ ഗോളി നിയന്ത്രിക്കാൻ ബുദ്ധിമുട്ടിയ പന്ത് ജോനാഥൻ ഡേവിഡ് വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ നിർത്തിയിടത്ത് നിന്ന് തന്നെ കാനഡ രണ്ടാം പകുതിയിൽ തുടങ്ങി. കാനഡയുടെ ഇസ്മാഈൽ കൊണേയെ ഫൗൾ ചെയ്തതിനു അസിം ഒമർ മാഡിബോ ചുവപ്പ് കാർഡ് ഏറ്റുവാങ്ങിയതോടെ ഖത്തർ ഒൻപത് പേരിലേക്ക് ചുരുങ്ങി. 64ആം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്ക് ഗോളിയെയും പ്രതിരോധക്കാരെയും നോക്കുകുത്തികളാക്കി നാഥൻ സാലിബ നാലാം ഗോൾ സ്വന്തം പേരിലാക്കി.

ടുത്ത ഗോൾ അധികം വൈകാതെ പിറന്നു. ജേക്കബ് ഷാഫല്‍ബര്‍ഗിന്റെ പുറത്തേയ്ക്ക് പൊയ്ക്കൊണ്ടിരുന്ന പന്തിലേക്കു അനാവശ്യമായി കാല് വച്ച ഖത്തറിന്റെ പ്രതിരോധതാരം മുഹമ്മദ് അല്‍ മന്നായി സ്വന്തം വലയിലേക്ക് പന്തിനെ തിരിച്ചുവിട്ട്ഞ്ചാം ഗോൾ ക്യാനഡയ്ക്ക് സമ്മാനിച്ചു. രണ്ടാം പകുതിയുടെ അധികസമയത്തി ഒരു തകർപ്പൻ ഗോളടിച്ച് ജോനാഥൻ ഡേവിഡ് ഹാട്രിക് തികച്ചതോടെ ഖത്തറിന്റെ തകർച്ച പൂർണമായി.

FIFA World Cup 2026: Canada trash Qatar by six goals

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News