ഫിഫ ലോകകപ്പ് 2026: പനാമയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് നോക്കൗട്ടിൽ

harry kane

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എല്ലിലെ തങ്ങളുടെ അവസാന മത്സരത്തിൽ പനാമയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. ന്യൂ യോർക്കിൽ നടന്ന മത്സരത്തിൽ ജയിച്ച ഇംഗ്ളണ്ട് ബുധനാഴ്ച റൗണ്ട് ഓഫ് 32 മത്സരത്തിന് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ ഇറങ്ങും.

ഘാനയോട് വഴങ്ങിയ സമനില വഴങ്ങിയതിന്റെ കണക്കു തീർക്കാൻ തുടർച്ചയായി ആക്രമിച്ച ഇംഗ്ലണ്ടിനെ ഒരു വിധേന പനാമ ആദ്യ പകുതിയിൽ ഗോളടിക്കാതെ തളച്ചു. എന്നാൽ രണ്ടാം പകുതിയിൽ കഥ മാറി. 62-ാം മിനിറ്റിൽ ബുക്കായോ സാക്കയുടെ കോർണർ കിക്ക് ഇടങ്കാലൻ ഷോട്ടിലൂടെ ജൂഡ് ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിനെ മുന്നിൽ എത്തിച്ചു.

Also Read: ഫിഫ ലോകകപ്പ് 2026: ഘാനയെ പരാജയപ്പെടുത്തി നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി ക്രൊയേഷ്യ

എന്നാൽ മുൻ ചാമ്പ്യന്മാരുടെ പോരാട്ടം അവിടെയും തീർന്നില്ല. ആദ്യ ഗോൾ നേടി അഞ്ചു മിനിട്ടുകൾക്ക് ശേഷം ബെല്ലിംഗ്ഹാം ഇടതുവിങ്ങിൽ നിന്നും ചെയ്ത പാസ്സ് സ്വീകരിച്ച നായകൻ ഹാരി കെയ്ൻ തന്റെ പതിനൊന്നാം ലോകകപ്പ് ഗോൾ സ്വന്തമാക്കി. ഇതോടെ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനായി താരം മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News