ഫിഫ ലോകകപ്പ് 2026: ഗോൾഡൻ ബൂട്ട് മെസ്സിക്കോ അതോ എംബാപ്പക്കോ?

ഫിഫ ലോകകപ്പ് 2026 അതിന്റെ അവസാനത്തിലേക്ക് നീങ്ങുമ്പോൾ ആര് വിജയിയാകും എന്ന ചോദ്യം പോലെന്നെ പ്രസ്കതമാവുകയാണ് ഗോൾഡൻ ബൂട്ടിനുള്ള മത്സരം. നാളെ സൂര്യോദയത്തിനു മുൻപ് ലോകത്തിന്റെ രാജാക്കന്മാരായി തീരുക അർജന്റീനയോ സ്പെയിനോ എന്ന ചോദ്യത്തെ കൂടാതെ ഗോൾഡൻ ബൂട്ട് കൈപ്പിടിയിലാക്കുക മെസ്സിയോ അതോ എംബാപ്പയോ എന്ന ചോദ്യവും പ്രസക്തമായി തുടരുന്നു.

ലൂസേഴ്‌സ് ഫൈനലിൽ ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങിയെങ്കിലും രണ്ട് ഗോൾ നേടിയ എംബപ്പേ പത്ത് ഗോളുകളോടെ ഗോൾഡൻ ബൂട്ട് പട്ടികയിൽ ഒന്നാമതെത്തി. മാത്രമല്ല 22 ഗോളുകളോടെ ലോകകപ്പ് സാഹാരിത്രത്തിലെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനായി. രണ്ട് റെക്കോർഡുകളുടെ കാര്യത്തിലും എംബാപ്പയ്ക്കുള്ള വെല്ലുവിളി തന്റെ മൂന്നാം ലോകകപ്പ് ഫൈനൽ കളിക്കാനൊരുങ്ങുന്ന ഇതിഹാസതാരം ലയണൽ മെസ്സി ആണ്.

Also Read:ഫിഫ ലോകകപ്പ് 2026: ഫ്രാൻസിനെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

നിലവിൽ ടൂർണമെന്റിൽ എട്ടു ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള താരം ഇരുപത്തിയൊന്ന് ഗോളുകളുമായി ലോക്കപ്പിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതാണ്. ലൂസേഴ്‌സ് ഫൈനലിൽ തന്നെ പിന്നിലാക്കിയ ഫ്രഞ്ച് താരത്തെ മെസ്സി പിന്നിലാക്കി ചരിത്രം തിരുത്തുമോ എന്നറിയാൻ മണിക്കൂറുകൾ മാത്രം.


									
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News