ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് ആലപ്പുഴയിൽ വീണ്ടും വേണുഗോപാലിന് വേണ്ടി ഫ്ലക്സ്

kc venugopal

ആലപ്പുഴയിൽ കെ സി വേണുഗോപാലിന് വേണ്ടി ഫ്ലക്സ് ബോർഡ്. കേരളത്തിൻ്റെ ക്യാപ്റ്റൻ കെ സി എന്ന പേരിലാണ് ഫ്ലക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴ ആശ്രമം ജംഗ്ഷനിലാണ് പുതിയ ഫ്ലക്സ് സ്ഥാപിച്ചത്. പാർട്ടി നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം ഫ്ലക്സ് ബോർഡുകള്‍ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലക്സ് ബോർഡ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.

അതേസമയം, വി ഡി സതീശനെ അനുകൂലിച്ചും ഫ്ലക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിച്ചത്. പ്രതിഷേധങ്ങള്‍ തെരുവിലേക്ക് നീങ്ങരുതെന്നും ഇനി ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിക്കരുതെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.

ALSO READ: ‘പ്രതിപക്ഷ നേതാവായിരുന്നവർ മുഖ്യമന്ത്രി ആകുന്നതാണ് കോൺ​ഗ്രസിന്റെ ശീലം’; കെ സി വേണുഗോപാലിനെ തള്ളി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ

കഴിഞ്ഞദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന. അതേസമയം, ആരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് എന്നതിനെപ്പറ്റി വ്യക്തതയില്ല. കെ സി വേണുഗോപാലിനെ അനുകൂലിച്ച് പുനലൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വി ഡി സതീശനെ അനുകൂലിച്ചുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here