വഴുതനങ്ങയോ എന്ന് നെറ്റിചുളിക്കേണ്ട, ഇങ്ങനെ ഉണ്ടാക്കിയാൽ ആരും കഴിച്ചുപോകും

Brinjal Masala Recipe

ആരോ​ഗ്യ​ഗുണങ്ങൾ ഏറെയുള്ള പച്ചക്കറിയാണ് വഴുതനങ്ങ. തലച്ചോറിനെ ആരോഗ്യമുള്ളതാക്കുന്നത് മുതൽ തടി കുറയ്ക്കുന്നത് വരെ വഴുതനങ്ങയുടെ ഗുണങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ആവശ്യമായ ധാരാളം പോഷക ഗുണങ്ങൾ വഴുതനങ്ങയിൽ അടങ്ങിയിട്ടുണ്ട്. വഴുതനങ്ങയിൽ കാർബോഹൈഡ്രേറ്റും കാലറിയും കുറവാണ്.

എന്നാൽ കുട്ടികളുൾപ്പടെ മിക്കവരും വഴുതനങ്ങ കഴിക്കാൻ താത്പര്യപ്പെടാറില്ല. കറിയായും തോരനായും മെഴുക്കുപുരട്ടിയായും ഫ്രൈയായുമൊക്കെ വഴുതനങ്ങ തയ്യാറാക്കാമെങ്കിലും പലർക്കും ഈ പച്ചക്കറിയോട് വിമുഖതയാണ്. എന്നാൽ അങ്ങനെയുള്ളവരെയടക്കം വീഴ്ത്താൻ ഒരു വഴിയുണ്ട്, നല്ല വഴുതനങ്ങ മസാല. വഴുതനങ്ങ അധികം കുഴഞ്ഞുപോകാതെയുള്ള ഈ വെറൈറ്റി ഡിഷ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

വഴുതനങ്ങ – 2
സവാള – 1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ
പച്ചമുളക് – 1
തക്കാളി – 1
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 സ്പൂൺ
​ഗരംമസാല – 1/2 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വറവിടാൻ ആവശ്യമായ എണ്ണ, കടുക്, വറ്റൽമുളക്
വെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം നന്നായി കഴുകിയ വഴുതനങ്ങ ചതുരാകൃതിയിൽ ചെറുതായി അരിയുക. ഇതിലേക്ക് ഉപ്പും വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് വെള്ളം ഊറ്റിക്കളയാം. ശേഷം ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും പച്ചമുളകും ചേർത്ത് വഴറ്റണം. ഇതിലേക്ക് നീളത്തിൽ അരിഞ്ഞ സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഇട്ട് നന്നായി വഴറ്റാം. ഈ സമയം ആവശ്യത്തിന് ഉപ്പും ചേർക്കാം.

Also Read: ഈവനിങ് സ്നാക്കായി ഇതാ ഒരു വെറൈറ്റി ഐറ്റം; വീട്ടിലുള്ള സാധനങ്ങൾ മാത്രം മതിയെന്നേ…

ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേർക്കാം. പിന്നീട് മഞ്ഞൾപൊടി, മുളകുപൊടി. ​ഗരംമസാല ചേർത്ത് വഴറ്റുക. നന്നായി വഴന്ന് വരുമ്പോൾ ഇതിലേക്ക് വഴുനങ്ങ ചേർത്ത് യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചാൽ അടിപൊളി വഴുതനങ്ങ മസാല റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News