രാവിലെ നല്ല സോഫ്റ്റ് ചപ്പാത്തി ആയാലോ ? ഇതാ കിടിലന്‍ റെസിപി

Chapati

രാവിലെ നല്ല സോഫ്റ്റ് ചപ്പാത്തി ആയാലോ ? ഇതാ കിടിലന്‍ റെസിപി പറഞ്ഞുതരാം. കുട്ടികളും മുതിര്‍ന്നവരുമെല്ലാം വയറുനിറയെ കഴിക്കുന്ന സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍:

ആട്ട – 2 കപ്പ്

ഉപ്പ് – ½ – ¼ ടീസ്പൂണ്‍

വെള്ളം – 1 കപ്പ് + 2 ടേബിള്‍ സ്പൂണ്‍

റിഫൈന്‍ഡ് ഓയില്‍ – 1 ടേബിള്‍ സ്പൂണ്‍

ആട്ട (ആദ്യമെടുത്തതു കൂടാതെ) – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ രണ്ട് കപ്പ് ഗോതമ്പ് മാവെടുക്കുക

അതിലേക്ക് ഉപ്പ് ചേര്‍ത്ത് ഒരു കപ്പ് വെള്ളം ആദ്യമേ തന്നെ മുഴുവനായും ഒഴിക്കുക

അതിന്റെ കൂടെ 1 ടേബിള്‍ സ്പൂണ്‍ റിഫൈന്‍ഡ് ഓയിലും ചേര്‍ത്ത് നന്നായി കുഴയ്ക്കണം

ഇതിന്റെ കൂടെ വീണ്ടും രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളം കൂടി ചേര്‍ത്ത് നന്നായി കുഴയ്ക്കുക

ഒരു പതിനഞ്ചു മിനിറ്റ് നേരം അടച്ച് വയ്ക്കുക.

ഈ കുഴച്ചു വച്ച മാവിലേക്ക് വീണ്ടും രണ്ട് ടേബിള്‍ സ്പൂണ്‍ ഗോതമ്പു മാവ് ചേര്‍ത്ത് കുഴയ്ക്കുക.

ഇനി ചപ്പാത്തിപ്പലകയില്‍ കുറച്ച് ഗോതമ്പു പൊടി തൂകി ചപ്പാത്തി പരത്തിയെടുക്കാം

പാന്‍ ചൂടാകുമ്പോള്‍ നെയ് തടവിയ ശേഷം ചുട്ടെടുക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News