ഗുജറാത്ത് സ്വദേശിയായ യുവാവിനെ കള്ളപ്പണം വെളുപ്പിക്കലിനും സാമ്പത്തിക തട്ടിപ്പിനും അമേരിക്കയിൽ അറസ്റ്റ് ചെയ്തു.ധ്യേയ് രാകേഷ്‌കുമാർ പട്ടേൽ എന്നയാളെയാണ് ടെക്സാസിലെ ല്ലാനോ കൗണ്ടിയിൽ വച്ച് പിടികൂടിയത്. ഏപ്രിൽ 8-ന് ആയിരുന്നു അറസ്റ്റ്. സ്ഥലവാസിയായ ഒരാളെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിന്റെ ഭാഗമായിരുന്നു പട്ടേൽ എന്നാണ് റിപ്പോർട്ട്.
സർക്കാർ ഉദ്യോഗസ്ഥർ എന്ന് തെറ്റിദ്ധരിപ്പിച്ച് 25000 ഡോളർ തുടക്കത്തിൽ പട്ടേൽ തട്ടിയെടുത്തു. വിവരം അറിഞ്ഞ പ്രദേശത്തെ പോലീസ് അതോടെ ഇരയായ വ്യക്തിയെ നിരീക്ഷിക്കാൻ തുടങ്ങി. ഇതിനിടയിൽ പട്ടേൽ ഇരയോട് 3.35 ലക്ഷം ഡോളറിന്റെ സ്വർണ്ണം വാങ്ങാനും താൻ അത് വീട്ടിൽ നിന്നും വന്നു വാങ്ങുമെന്നും അറിയിച്ചു. എന്നാൽ വിവരമ്മ് മുൻകൂട്ടി അറിഞ്ഞ നിയമപാലകർ ഇരയുടെ വീട്ടിൽ എത്തിയ പട്ടേലിനെ പിടികൂടുകയും ചെയ്തു. പണമിടപാട് ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി പട്ടേലിനെതിരെ കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

