‘പ്രൊഫഷനലുകളായ പ്രവാസികൾക്ക് നവകേരള സൃഷ്ടിയിൽ വലിയ സംഭാവന നൽകാൻ സാധിക്കും’: ഡോ. ജോൺ ബ്രിട്ടാസ് എംപി

dr john brittas mp

നവകേരള സൃഷ്ടിക്ക് വലിയ സംഭാവന നൽകാൻ സാധിക്കുന്നവരാണ് കേരളത്തിന് പുറത്തുള്ള പ്രൊഫഷനലുകളായ പ്രവാസികൾ എന്ന് ജോൺ ബ്രിട്ടാസ് എംപി. ബഹ്‌റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ നിർമ്മിതിയിൽ എക്കാലവും വലിയ പങ്ക് വഹിച്ചവരാണ് ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹം. അത് കൂടുതൽ ഫലപ്രദമായ രീതിയിൽ സംസ്ഥാനത്തിന്റെ സർവ്വതോന്മുഖ വികസനത്തിനായി ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

ഔറ ആർട്സുമായി സഹകരിച്ചാണ് പ്രൊഫഷണൽ മീറ്റ് സംഘടിപ്പിച്ചത്. പരിപാടിയിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം അഡ്വ. അബ്ദുള്ള ബിൻ ഖലീഫ അൽ റുമൈഹി ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. റിപ്പോർട്ടർ ടി വി കൺസൾട്ടിങ് എഡിറ്റർ ഇൻ ചീഫ് ഡോ. അരുൺ കുമാർ മുഖ്യാതിഥിയായിരുന്നു.

ALSO READ; ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് നവം. അഞ്ചിന് തുടക്കം; 118 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകർ പങ്കെടുക്കും

ബഹ്‌റൈൻ പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നാനൂറോളം പേർ പങ്കെടുത്ത പരിപാടി മലയാളി പ്രൊഫഷണലുകളുടെ കുടുംബ സംഗമ വേദി കൂടിയായി മാറി. പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പ്രസിഡണ്ട് ഇ എ സലിം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി കെ പി ഹരിപ്രകാശ് ആമുഖ പ്രഭാഷണം നടത്തി.

മുഖ്യ രക്ഷാധികാരിയും പ്രോഗ്രാം ജനറൽ കൺവീനറുമായ പി കെ ഷാനവാസ് സ്വാഗതവും തുഷാര പ്രകാശ് നന്ദിയും പറഞ്ഞു. ബഹ്‌റൈൻ പ്രതിഭ പ്രസിഡന്‍റ് ബിനുമണ്ണിൽ ആശംസ പ്രസംഗം നടത്തി. ട്രഷറർ റഫീക്ക് അബ്ദുള്ള, മറ്റു ഭാരവാഹികളായ ഷൈജു മാത്യു, അഡ്വ. ശ്രീജിത്ത്, റംഷീദ് മരക്കാർ, ഡോ . താജുദ്ദീൻ, സുഭാഷ്, റാം, സജിൻ, എം കെ ശശി, ഡോ, കൃഷ്ണ കുമാർ, ഡോ. ശിവകീർത്തി,ഷേർളി സലിം, ഷീല മുഹമ്മദ്, എന്നിവർ നേതൃത്വം നൽകി. മനീഷ സന്തോഷ് പരിപാടികൾ നിയന്ത്രിച്ചു. ബഹ്‌റൈനിൽ താമസിക്കുന്ന മലയാളികളായ പ്രൊഫഷണലുകൾ ചേർന്ന് രൂപം നൽകിയ കൂട്ടായ്മയാണ് പ്രൊഗ്രസ്സീവ് പ്രൊഫഷണൽ ഫോറം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News