ഭാരതാംബ വിഷയത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് ഐഎസ്ആര്‍ഒ ജീവനക്കാരന് സസ്‌പെന്‍ഷന്‍; പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്ത്

gr pramod suspension

സമൂഹമാധ്യമത്തിലെ പോസ്റ്റ് ഭാരതാംബയ്‌ക്കെതിരാണെന്ന് വ്യാഖ്യാനിച്ച് ഐഎസ്ആര്‍യില്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ രംഗത്ത്. തിങ്കളാഴ്ച്ച ജീവനക്കാര്‍ വേളിയിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തും. ഐഎസ്ആര്‍ഒ സ്റ്റാഫ് അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റിങ് സെക്രട്ടറിയും കേന്ദ്ര ഗവ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയൂമായ ജി ആര്‍ പ്രമോദിനെയാണ് സസ്‌പെന്‍ഡ് ചെയ്ത്.

പ്രമോദിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് വഴി ഭാരതാംബയെ അവഹേളിച്ചുവെന്ന് കാട്ടി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മാധ്യമം വ്യാപകമായി വാര്‍ത്ത നല്‍കി. ഇത് ഏറ്റുപിടിച്ച് ചില ബിജെപി അനുകൂല ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രചരണം നല്‍കി. ഇതിന് പിന്നാലെ പ്രമോദിനെ ഐഎസ്ആര്‍ഒ അധികൃതര്‍ വലിയമല ആസ്ഥാനത്തേക്ക് ആദ്യം സ്ഥലം മാറ്റി.

ALSO READ; ജി ആർ പ്രമോദിൻ്റെ അന്യായമായ സസ്പെൻഷൻ പിൻവലിക്കണം: എഫ് എസ് ഇ ടി ഒ

അവിടെ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയ പ്രമോദിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പ്രമോദിനോട് വിശദീകരണം ചോദിച്ചിരുന്നു. സര്‍വീസ് ചട്ടം ലംഘിക്കുന്ന ഒന്നും പോസ്റ്റില്‍ ഇല്ലെന്ന് പ്രമോദ് മറുപടി നല്‍കി. തൃപ്തികരമല്ലാത്ത മറുപടിയെന്ന് പറഞ്ഞാണ് പ്രമോദിനെതിരെ അധികൃതര്‍ നടപടി എടുത്തിരിക്കുന്നതെന്നാണ് ആരോപണം.

ഐഎസ്ആര്‍ഒ നടപടിക്കെതിരെ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ തിരുവനന്തപുരം ജിപിഒക്ക് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിമേഷധം എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറി എം.എ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ വിനോദ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ സംസാരിച്ചു. തിങ്കളാഴ്ച്ച ജീവനക്കാര്‍ വേളിയിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News