‘ചത്തിട്ടില്ല മക്കളേ ചത്തിട്ടില്ല, മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല’; ജുവൽ മേരി മരിച്ചെന്ന വ്യാജ വാർത്ത, പ്രതികരിച്ച് താരം

jewel mary varghese about her fake death news

നടിയും അവതാരകയുമായ ജുവൽ മേരിയെ മലയാളികൾ മറക്കില്ല. പല റിയാലിറ്റി ഷോയുടെയും മുഖം തന്നെ ഈ താരമായിരുന്നു. 2023ലാണ് ജുവൽ മേരിയ്ക്ക് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കും വിധേയയായ ജുവൽ കാൻസറിനെ പൂർണ്ണമായും തോൽപ്പിച്ച് ആണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ രണ്ടു ദിവസമായി താൻ മരിച്ചു പോയെന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത് എന്നും പറഞ്ഞ് താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. കുറച്ചുനാളുകൾക്ക് മുൻപ് ഒരു പരിപാടിയിൽ കാൻസർ പോരാട്ടത്തെക്കുറിച്ച് താരം സംസാരിച്ചിരുന്നു. ഈ വാർത്തയാണ് സോഷ്യൽ മീഡിയയിൽ മരണവാർത്തയായി വന്നത്. ഇതോടെ ആണ് താരം വീഡിയോ പങ്കുവച്ചത്.

ചത്തിട്ടില്ല മക്കളേ ഞാൻ ചത്തിട്ടില്ല എന്നാണ് താരം വീഡിയോയിൽ ആദ്യം തന്നെ പറയുന്നത്. രണ്ട് ദിവസമായി എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ് എനിക്ക് അനങ്ങാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് കുറേ ഓൺലൈൻ മീഡിയക്കാർ എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാർഡ് അടിക്കുന്നുണ്ട് എന്നും പക്ഷെ നമ്മൾ ഫിനിഷ്ഡ് അല്ല എന്നും താരം വീഡിയോയിൽ പറയുന്നു.

ALSO READ: തുളസീധരനെ തനിച്ചാക്കി രത്നമ്മ മടങ്ങി; ‘അച്ചാമാസി’ലെ അമ്മയുടെ വേർപാടിൽ ഞെട്ടി ആരാധകർ

2023 ൽ എനിക്ക് വന്ന കാൻസറിനെക്കുറിച്ച് കേരള കാൻ എന്ന പരിപാടിയിൽ സംസാരിക്കേണ്ടി വന്നു. ആ വാക്കുകളെടുത്ത് ഇപ്പോൾ ഞാൻ അങ്ങനെയാണ് എന്ന ധ്വനിയോട് കൂടി തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻസ് കൊടുത്ത്, എന്നെ കൊല്ലാൻ തയ്യാറെടുക്കുന്ന ഓൺലൈൻ സഹോദരന്മാരോട്, എന്‌റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല. ഞാൻ മരിച്ചിട്ടില്ല. ഞാൻ ജീവനോടെയുണ്ട്. ജീവിതം അതിന്റെ പൂർണതയോടു കൂടി തന്നെ സന്തോഷത്തോടെ ആസ്വദിക്കുകയാണ്, ജീവിക്കുകയാണ് എന്ന് താരം പറയുന്നു.

ഇനി ആ വാർത്തയെ അങ്ങ് വിട്ടേരെന്നും എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേര് എനിക്ക് വേണ്ടി ടെൻഷൻ അടിക്കുകയും വിളിക്കുകയും എനിക്ക് എന്തുപറ്റി എന്ന് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട് എന്നും താരം പറയുന്നു. അതേസമയം, തൈറോയ്ഡ് കാൻസർ ശസ്ത്രക്രിയയ്ക്കു ശേഷം താൻ പൂർണ ആരോഗ്യവതിയാണെന്ന് മുൻപ് തന്നെ ജുവൽ പങ്കുവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News