പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിനിമകളുടെ വലിയ ബഡ്ജറ്റും ആഢംബരങ്ങളും വെട്ടി കുറയ്ക്കണമെന്ന ആവശ്യവുമായി നടൻ കമൽഹാസൻ. എക്സിൽ പങ്കുവച്ച പ്രസ്താവനയിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് താരം സംസാരിച്ചത്. സിനിമാ വ്യവസായത്തോടുള്ള എന്റെ അഭ്യർഥന എന്ന ക്യാപ്ഷനോടെയാണ് താരം കുറിപ്പ് പങ്കുവച്ചത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും എന്തിനാണ് സിനിമാലോകം ആഡംബരം നിറഞ്ഞ ചിത്രീകരണവുമായി മുന്നോട്ടുപോകുന്നതെന്ന് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു. എല്ലാ പ്രണയകഥകളും പാരിസിൽ തന്നെ പൂക്കണമെന്നുണ്ടോയെന്നും എല്ലാ ഹണിമൂണുകളും സ്വിറ്റ്‌സർലൻഡിൽ തന്നെ അവസാനിക്കണമോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ധനവിലയും മറ്റ് നിർമാണച്ചെലവുകളും ഉയരുന്ന സാഹചര്യത്തിൽ വിനോദത്തിനായി ജനങ്ങൾ പണം ചെലവഴിക്കുന്നത് കുറഞ്ഞേക്കാമെന്നും ഇത് മുൻകൂട്ടി കണ്ട് സിനിമാ നിർമാണ രീതികളിൽ പ്രായോഗികവും സുസ്ഥിരവുമായ മാറ്റങ്ങൾ വരുത്താൻ സിനിമാ പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: അമ്മ അറിയാൻ മുതൽ ബാലൻ വരെ 2026 കാൻ മേളയിലെ ഇന്ത്യൻ സിനിമകൾ
സിനിമയുടെ സാമ്പത്തിക കാര്യങ്ങളിലെ ഏത് തിരുത്തലും തൊഴിലാളികളുടെ വേതനം, സുരക്ഷ, അന്തസ്സ്, ഭക്ഷണം, യാത്രാ സൗകര്യം, താമസ സൗകര്യം, അല്ലെങ്കിൽ മാനുഷിക തൊഴിൽ സാഹചര്യങ്ങൾ എന്നിവയെ ബാധിക്കരുത് എന്നും അദ്ദേഹം ഓർമിപ്പിച്ചു. കഠിനാധ്വാനം ചെയ്യുന്നവരുടെ മേൽ ഇതിന്റെ ഭാരം അടിച്ചേൽപ്പിക്കരുത്. ഭാവനയും കൃത്യതയുമാണ് സിനിമയ്ക്ക് വേണ്ടതെന്നും അല്ലാതെ അനാവശ്യമായ പണമൊഴുക്കലുകളല്ലെന്നും കമൽ ഹാസൻ പറഞ്ഞു.
My appeal to our Industry.@ficci_india @producers_guild @tfpcin @TFPCOffl @kfpaofficial @TFCCofficial @imppa_official @federation_film @fwicemum @aifecsocial @aicwaofficial @tfapatn #SouthIndianFilmChamberOfCommerce #NorthernIndiaMotionPicturesAssociation… pic.twitter.com/24WXgYlbHN
— Kamal Haasan (@ikamalhaasan) May 15, 2026
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

