ഷാരൂഖ് ഖാൻ അടക്കമുള്ള പ്രമുഖ താരങ്ങളെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് കരൺ ജോഹർ

പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ ഇൻസ്റ്റഗ്രാമിൽ നിരവധി സിനിമാതാരങ്ങളെ അൺഫോളോ ചെയ്തത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവച്ചു. ഷാരൂഖ് ഖാൻ, കരീന കപൂർ, എന്നിവരടക്കമുള്ള പ്രമുഖർ അദ്ദേഹത്തിന്റെ ഫോളോവിംഗ് ലിസ്റ്റിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇതോടെ പലവിധ അഭ്യൂഹങ്ങളും മാധ്യമങ്ങളിൽ പ്രചരിക്കുവാൻ തുടങ്ങി.

നേരത്തെ ഇൻസ്റ്റഗ്രാമിൽ 17 മില്യൺ ഫോളോവേഴ്സ് ഉണ്ടായിരുന്നെങ്കിലും, അദ്ദേഹം ഫോളോ ചെയ്യുന്ന അക്കൗണ്ടുകളുടെ എണ്ണം വെറും 78 ആയി ചുരുങ്ങി. അതേസമയം, നടി പ്രിയങ്ക ചോപ്രയെ കരൺ ജോഹർ ഇപ്പോഴും ഫോളോ ചെയ്യുന്നുവെന്നത് ശ്രദ്ധേയമായി. ഇരുവരും തമ്മിൽ അത്ര സ്വരച്ചേർച്ചയിൽ അല്ലെന്ന വാർത്ത നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു.

Also Read: തുറവൂരിൽ ഭൂമി കൈയേറിയത് ചോദ്യം ചെയ്തു; ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് ഉൾപ്പെടെ മർദ്ദനം

എന്നാൽ എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കരൺ ജോഹർ തന്നെ വിശദീകരണവുമായി വന്നിരിക്കുകയാണ്. ഇത് ഒരു ഡിജിറ്റൽ ഡിറ്റോക്സിന്റെ ഭാഗമാണെന്ന് ആണ് അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്സ്തമാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കുന്ന സമയവും ഊർജവും കുറയ്ക്കാനാണ് എല്ലാവരെയും അൺഫോളോ ചെയ്യുന്നത്,” എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇത് വലിയ വാർത്തയാക്കരുത് എന്നും അദ്ദേഹം കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News