ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; സംഭവം അയല്‍ സംസ്ഥാനത്ത്

ഗര്‍ഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അയല്‍ക്കാര്‍ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അടഞ്ഞ് കിടന്ന വീട് തുറന്നപ്പോഴാണ് മരണവിവരം ലോകം അറിയുന്നത്. കര്‍ണാടകയിലെ ബഡഗുന്‍ഡി ഗ്രാമത്തിലാണ് സംഭവം.

ALSO READ: അമിത്ഷായുടേത് സങ്കുചിത രാഷ്ട്രിയത്തിന്റെ കാഴ്ചപ്പാട്; ഒരാൾ എത്ര ഭാഷ പഠിക്കുന്നുവോ അത്രയും നല്ലതാണെന്ന് മന്ത്രി ആർ ബിന്ദു

തിമ്മപ്പ മുല്യയാണ് ഭാര്യ ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഗാര്‍ഹികമായ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.

ALSO READ: ഇംഗ്ലീഷ് ഭാഷയെ തള്ളി അമിത്ഷാ, കണ്ടില്ലെന്ന് നടിച്ച് മാധ്യമങ്ങള്‍; അപമാനകരമായ വിധേയത്വമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ബഡാഗുണ്ടി സ്വദേശിയായ ജയന്തിയും മിട്ടമജലു നിവാസിയായ തിമ്മപ്പയും വിവാഹിതരായിട്ട് പതിനഞ്ച് വര്‍ഷമായി. ഗര്‍ഭിണിയായ ജയന്തിയുടെ ഗര്‍ഭകാല ചടങ്ങുകള്‍ ജൂലായ രണ്ടിന് നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം.

ALSO READ: ‘നന്ദി…. നിങ്ങളുടെ സ്വന്തം എം സ്വരാജ്’ എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം എങ്ങനാവണമെന്ന കാണിച്ചു തന്നതിന് നന്ദിയെന്ന് ജനം!

Karnataka man strangled pregnant wife to death

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News