‘മുസ്ലീം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പിന്തുണയോടെ നേടിയ സ്ഥാനങ്ങൾക്ക് തുടർച്ചയുണ്ടാകട്ടെ’; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി കെ.എസ്.യു നേതാവ്

KSU WORKER AGAINST V D SATHEESAN

സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്തതിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് ആന്റണി എം രംഗത്തെത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അനുകൂലിച്ചും സതീശനെ പരിഹസിച്ചുമാണ് അനീഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

കെ.സി. വേണുഗോപാൽ ഒരിക്കലും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടില്ലെന്ന് അനീഷ് തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. ഭൂരിപക്ഷം എം.എൽ.എമാരുടെയും എം.പിമാരുടെയും സാമുദായിക സംഘടനകളുടെയും പിന്തുണ വേണുഗോപാലിന് ഉണ്ടായിരുന്നു. എന്നിട്ടും പാർട്ടിയുടെ താൽപര്യം മുൻനിർത്തി അദ്ദേഹം സ്വയം പിന്മാറുകയായിരുന്നുവെന്നും അനീഷ് പറയുന്നു. പത്തു ദിവസത്തോളം വേണുഗോപാലിന്റെ പ്രവർത്തന പാരമ്പര്യത്തെയും മെറിറ്റിനെയും ചോദ്യം ചെയ്തവർക്കും അദ്ദേഹത്തെ വേട്ടയാടിയവർക്കും ഇപ്പോൾ സമാധാനമായി കാണുമെന്ന് അനീഷ് കുറ്റപ്പെടുത്തി.

ALSO READ: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ലീഗിന് വിമർശനം, ഇന്ന് അംഗീകാരം ! ഇതാണോ വി ഡി സതീശന്റെ നിലപാട് ?

തീവ്ര നിലപാടുകളുള്ള സംഘടനകളെയും മുസ്ലീം ലീഗിനെയും കൂട്ടുപിടിച്ച് ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കിയാണ് സതീശൻ പദവി നേടിയെടുത്തതെന്ന ഗുരുതരമായ ആരോപണവും പോസ്റ്റിലുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെയും, കോൺഗ്രസിനെ എക്കാലത്തും പ്രതിസന്ധിയിലാക്കിയിട്ടുള്ള മുസ്ലീം ലീഗിന്റെയും പിന്തുണയോടെ നേടിയ സ്ഥാനങ്ങൾക്ക് തുടർച്ചയുണ്ടാകട്ടെയെന്ന് അനീഷ് പരിഹസിക്കുന്നു.

കഴിഞ്ഞ 10 വർഷമായി കോൺഗ്രസ് പ്രതിപക്ഷത്താണെന്നും സതീശന്റെ നേതൃത്വത്തിൽ ഇനിയും അത് അങ്ങനെ തന്നെ തുടരുമെന്നും അനീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവചിക്കുന്നു. “കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രതിഷേധം അവസാനിപ്പിച്ചത്. ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയ പുതിയ സാഹചര്യത്തിൽ കെ.എസ്.യു നേതാവിന്റെ ഈ പരസ്യ പ്രതികരണം കോൺഗ്രസിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.

പോസ്റ്റിന്റെ പൂർണരൂപം

K.C. Venugopal പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടില്ല…
ഒരക്ഷരം കൊണ്ട് പോലും…
തിരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷം MLA മാരുടെ പിന്തുണ…
കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട MP മാരുടെ പിന്തുണ…
കേരളത്തിലെ എല്ലാ നേതാക്കളുടെയും, സാമുദായിക സ്ഥാപനങ്ങളുടെയും പിന്തുണ…
എന്നിട്ടും കെ.സി. പാർട്ടിക്ക് വേണ്ടിയാണ് പിന്മാറിയത്…
10 ദിവസത്തോളം അയാളുടെ പ്രവർത്തന പാരമ്പര്യത്തെയും, മെറിറ്റിനെയും തെരുവിൽ വലിച്ചഴച്ചു ചോദ്യം ചെയ്തവരെ, അയാളെ വേട്ടയാടിവരെ നിങ്ങൾക്ക് സമാധാനമായെന്ന് കരുതുന്നു…
ഹൈക്കമാൻഡ് നേതൃത്വത്തെ സമ്മർദത്തിലാക്കി തീവ്ര നിലപാടുകളുടെ ആശയ പാരമ്പര്യമുള്ളവരെ കൂട്ട് പിടിച്ചു, ജമാത്തി ഇസ്ലാമിയും, ഘടക കക്ഷിയെന്ന പേരിൽ എല്ലാ കാലത്തും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ മുസ്ലീം ലീഗിന്റെയും പിന്തുണ കരസ്ഥമാക്കി നേടിയെടുത്ത സ്ഥാനങ്ങൾക്ക് തുടർച്ചയുണ്ടാകട്ടെ…
10 കൊല്ലം പ്രതിപക്ഷത്തായിരുന്നു…
ഇനിയും അത് അങ്ങനെ തന്നെ 🙌
കേരള മുഖ്യമന്ത്രി
വി.ഡി. സതീശന് അഭിവാദ്യങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News