‘വിവാഹത്തിനും ചാവു കുളി അടിയന്തിരത്തിനും മാത്രം പോകലല്ല ഒരു എംപിയുടെ പണി’: എൻ കെ പ്രേമചന്ദ്രനെതിരെ നടൻ അനൂപ് ചന്ദ്രൻ

actor anoop chandran

കൊല്ലം എം പി എൻ കെ പ്രേമചന്ദ്രനെതിരെ രൂക്ഷ വിമർശനം ഉയർത്തി പ്രമുഖ നടൻ അനൂപ് ചന്ദ്രൻ. വിവാഹത്തിനും ചാവു കുളി അടിയന്തിരത്തിനും മാത്രം പോകലല്ല ഒരു എംപിയുടെ പണിയെന്ന് അദ്ദേഹം പറഞ്ഞു. നാട്ടുകാരുടെ പ്രശ്നങ്ങളിൽ പ്രതിസന്ധികളിൽ ഇടപെടുന്ന എം പിയെയാണ് ജനങ്ങള്‍ക്ക് ആവശ്യം. ആലപ്പുഴയിലെ എം പിയെ എൻ കെ പ്രേമചന്ദ്രൻ കണ്ടു പഠിക്കണമെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു.

സി പി ഐ എമ്മും കോൺഗ്രസും ബിജെപിയും ഒരു വേദിയിൽ ഒരുമിച്ചത് അവനവൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവനവനെ ഉള്ളു എന്ന തിരിച്ചറിവാണെന്നും അനൂപ് പറഞ്ഞു.

ALSO READ: 60 വയസ് കഴിഞ്ഞവർക്ക് മാസം 20,000 വരെ സമ്പാദിക്കാം; റിട്ടയർമെന്‍റ് ജീവിതം സുരക്ഷിതമാക്കാൻ എസ് സി എസ് എസ്

കൊല്ലം ഇത്തിക്കരയി ദേശീയ പാതയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ റിലേ സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയതായിരുന്നു നടൻ അനൂപ് ചന്ദ്രൻ.

ALSO READ: ‘പിഎംശ്രീക്ക് പിന്നിലുള്ള എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്ത് പരിഹരിക്കും’: ഇപി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News