ഭിന്നശേഷി സർഗോത്സവത്തിന് ജനുവരി 19 ന് തിരുവനന്തപുരത്ത് തിരശ്ശീല ഉയരും

R Bindu + differently abled

ഭിന്നശേഷി സമൂഹത്തിനായുള്ള ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷി സർഗ്ഗോത്സവം സംഘടിപ്പിക്കാൻ സാമൂഹ്യനീതി വകുപ്പ്. ഭിന്നശേഷി സമൂഹത്തിൻ്റെ ശാക്തീകരണം ലക്ഷ്യമിട്ട്, ‘സവിശേഷ – കാർണിവൽ ഓഫ് ദി ഡിഫറന്റ്’ എന്ന പേരിലാണ് സർഗ്ഗോത്സവത്തിന് തിരുവനന്തപുരത്ത് വേദിയൊരുക്കുക. 2026 ജനുവരി 19 മുതൽ 21 വരെ കലാ – കായിക പരിപാടികൾ അരങ്ങേറും.

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, അസിസ്റ്റീവ് ടെക്നോളജി ഡെമോൻസ്ട്രഷൻ, തൊഴിൽമേള, നൈപുണ്യ വികസനശില്‌പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം തുടങ്ങിയവയും സർഗ്ഗോത്സവത്തിന്റെ ഭാഗമായി നടക്കും. കേരളത്തെ മാതൃകാ സംസ്ഥാനമാക്കി മാറ്റാൻ ‘സവിശേഷ’ വഴി തെളിക്കുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ALSO READ; ‘നേരിൻ്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണ് നിങ്ങളെന്ന് തെളിയിച്ചു; ചുണയുണ്ടെങ്കിൽ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ഹാജരാക്ക്’:വി ഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ

വിസി നിയമനത്തിലും മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. ഗവർണറും സർക്കാറും ധാരണയിൽ എത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചാണ് സമവായമുണ്ടാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News