ഇടുക്കി ജില്ലയിൽ 200 ന് മുകളിൽ സീറ്റുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥിയെ നിർത്താൻ സാധിക്കാത്തത് വീഴ്ചയെന്ന് സമ്മതിച്ച് രാജീവ്‌ ചന്ദ്രശേഖർ

RAJEEV CHANDRASEKHAR

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ 200 ന് മുകളിൽ സീറ്റുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥിയെ നിർത്താൻ സാധിക്കാത്തത് വീഴ്ചയെന്ന് സമ്മതിച്ച് രാജീവ്‌ ചന്ദ്രശേഖർ.

ഇടുക്കിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ. അതേസമയം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബിജെപിയിൽ നടക്കുന്ന ധൂർത്തിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാൻ രാജീവ്‌ ചന്ദ്രശേഖർ തയ്യാറായില്ല.

ALSO READ: ‘വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനങ്ങളെ സ്വാധീനിക്കില്ല, പാർട്ടിയുടെ തീരുമാനം എന്റേത് കൂടിയാണല്ലോ’; ഷാഫിയും രാഹുലിനെ കൈ വിടുന്നു ?

അതോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു. നേമം ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമെന്നും ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് നേമത്ത് നിന്നാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ പ്രമുഖ നേതാക്കളും മത്സരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News